കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത യുവാവ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു... വാക്‌സിന്‍ മൂലമുള്ള പാര്‍ശ്വഫലമാണോയെന്നു അന്വേഷിക്കണമെന്ന് പോലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍ .. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങളില്‍ ഊര്‍ജ്വസ്വലനായി പങ്കെടുത്ത യുവാവിന്റെ അപ്രതീക്ഷിതമായ മരണം താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ യുവാവ് മരിച്ചു. വാക്‌സിന്‍ മൂലമുള്ള പാര്‍ശ്വഫലമാണോയെന്നു അന്വേഷിക്കണമെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ഡിഎംഒയ്ക്ക് ഇന്നു പരാതി നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങളില്‍ ഊര്‍ജ്വസ്വലനായി പങ്കെടുത്ത യുവാവാണ് അപ്രതീക്ഷിതമായി മരിച്ചത്
ഹരിപ്പാട് ചിങ്ങോലി ഒന്നാം വാര്‍ഡ് കരിമ്പിന്‍ വീട്ടില്‍ മുരളീധരന്‍ മണിയമ്മ ദമ്പതികളുടെ മകന്‍ അനന്തു (20) ആണ് മരിച്ചത്. അനന്തു ബുധനാഴ്ച ഉച്ചയ്ക്കു കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍നിന്നാണ് രണ്ടാം ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചത്.
വീട്ടിലെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വയറുവേദനയും ഛര്‍ദിയും തുടങ്ങി. ലക്ഷണങ്ങള്‍ രൂക്ഷമായതോടെ വൈകുന്നേരം ആറോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ സ്‌കാനിംഗിനു നിര്‍ദേശിച്ചെങ്കിലും രാത്രി വൈകിയതിനാല്‍ എടുക്കാന്‍ കഴിയാതെ വീട്ടിലേക്കു മടങ്ങി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീണ്ടും ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായി. ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തപ്പോള്‍ കാര്യമായ അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അനന്തുവിനൊപ്പം ബുധനാഴ്ച അച്ഛന്‍ മുരളീധരനും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന് മറ്റ് അസ്വസ്ഥതകള്‍ ഒന്നുമില്ല.
വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ കരിയിലകുളങ്ങര പോലീസില്‍ പരാതി നല്‍കി. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ഇന്നു പരിശോധന നടത്തും അതിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ അഞ്ചു യുവതികളുടെ മരണത്തില്‍ സമാന ആരോപണം ഉയര്‍ന്നിരുന്നു. നാലുപേര്‍ക്കും അനുഭവപ്പെട്ടതു സമാന ലക്ഷണങ്ങളായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടുത്ത തലവേദനയാണ് നാലുപേര്‍ക്കും അനുഭവപ്പെട്ടത്. തലയില്‍ രക്തം കട്ടപിടിച്ചും രക്തസ്രാവം ഉണ്ടായുമായിരുന്നു മരണം. ഒരാള്‍ നിലയ്ക്കാത്ത ഛര്‍ദിയെ തുടര്‍ന്നാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha

























