വിദേശ രാജ്യങ്ങളിൽ സ്വന്തം നാട്ടിലെ തനത് വിഭവങ്ങൾ ജനകീയമാക്കുന്നതിനൊപ്പം അവിടങ്ങളിലെ വിഭവങ്ങളുമൊരുക്കി ശ്രദ്ധേയനായെന്ന് മന്ത്രി വി എൻ വാസവൻ; . തനതായ അവതരണശൈലിയുള്ള വ്യക്തിയെന്ന് മന്ത്രി വി ശിവൻകുട്ടി; കെ. നൗഷാദിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മന്ത്രിമാർ

കെ. നൗഷാദിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മന്ത്രിമാരായ ,വി.ശിവൻകുട്ടിയും ,വി എൻ വാസവനും.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇവർ അനുശോചനം അറിയിച്ചത് .മന്ത്രി വി എൻ വാസവന്റെ കുറിപ്പ് ഇങ്ങനെ ;- രുചി കൂട്ടുകളിലൂടെ ജന മനസിൽ സ്ഥാനം നേടിയ കെ. നൗഷാദിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുന്നു.
പഠനത്തിന് ശേഷം പാചകരംഗത്തേയ്ക്ക് വന്ന നൗഷാദ് പുത്തൻ രുചി കൂട്ടുകളും പുതിയ സങ്കേതങ്ങളുമായി കാറ്ററിംഗ് രംഗത്ത് കുതിപ്പിന് കളമൊരുക്കി. വിദേശ രാജ്യങ്ങളിൽ സ്വന്തം നാട്ടിലെ തനത് വിഭവങ്ങൾ ജനകീയ മാക്കുന്നതിനൊപ്പം അവിടങ്ങളിലെ വിഭവങ്ങളുമൊരുക്കി ശ്രദ്ധേയനായി.
സിനിമാ രംഗത്തും നിർമ്മാതാവെന്ന നിലയിൽ സ്ഥാനം ഉറപ്പിച്ചു. ഭക്ഷണ പ്രിയരായ നിരവധി ആരാധകരുള്ള അദ്ദേഹം തികച്ചും സാധാരണക്കാരനായാണ് ജീവിച്ചത്. നൗഷാദിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിൽ പങ്കു ചേരുന്നു. കെ. നൗഷാദിന് ആദരാഞ്ജലികൾ .
മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ് ഇങ്ങനെ; നിർമ്മാതാവും പാചക വിദഗ്ധനുമായ നൗഷാദിന് ആദരാഞ്ജലികൾ. വിദേശങ്ങളിൽ അടക്കം പ്രസിദ്ധമാണ് നൗഷാദ് കാറ്ററിങ്. ടെലിവിഷൻ രംഗത്ത് അദ്ദേഹത്തിന്റെ പാചക പരിപാടികൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
തനതായ അവതരണശൈലി തന്നെയായിരുന്നു ഇതിന് കാരണം. സഹപാഠിയായ ബ്ലെസ്സിയുടെ ആദ്യചിത്രമായ 'കാഴ്ച' നിർമ്മിച്ചു കൊണ്ടായിരുന്നു അദ്ദേഹം സിനിമ മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് അദ്ദേഹം നിരവധി സിനിമകൾ നിർമ്മിച്ചു.
ഒരുപിടി ഓർമപ്പൂക്കൾ..
https://www.facebook.com/Malayalivartha

























