സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം തിരുവല്ലയില്‍

സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് തിരുവല്ലയില്‍ സിലിക്കോണിനു സമീപം മുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
നൗഷാദ് പഠിച്ച തിരുവല്ല എസ്സിഎസ് ഹൈസ്‌കൂളിലെ അലക്‌സാണ്ടര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ മൃതദേഹം ഒന്നരയ്ക്ക് പൊതുദര്‍ശനത്തിന് വയ്ക്കും. മൂന്നര വരെ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാം.
അതേസമയം തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു നൗഷാദിന്റെ അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം .
ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനുശേഷം നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. പാചകരംഗത്ത് വിദഗ്ധനായ നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിംഗ് സര്‍വീസും ഉണ്ട്. ബ്ലെസിയുമായുള്ള സൗഹൃദമാണ് നൗഷാദിനെ ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്.
"
https://www.facebook.com/Malayalivartha

























