വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഈ ഫോട്ടോ വയ്ക്കുന്നതിലും ഭേദം ആ മൃഗത്തിന്റെ പടം വയ്ക്കുന്നതാണ്; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോക്സോ കേസ് പ്രതി; ടിക്ടോക് താരമായ അമ്പിളിക്കെതിരെ പരാതിയുമായി യുവമോർച്ച

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഈ ഫോട്ടോ വയ്ക്കുന്നതിലും ഭേദം പട്ടിയുടെ പടം വയ്ക്കുന്നതാണ്; പ്രധാനമന്ത്രിയെ പട്ടിയോട് ഉപമിച്ച പോക്സോ പ്രതി വിഗ്നേഷ് വീണ്ടും വെട്ടിൽ.....ടിക് ടോക്കിലൂടെ അമ്പിളി എന്ന പേരിൽ വൈറലായ യുവാവാണ് പോക്സോ കേസിന് പിന്നാലെ അടുത്ത കേസിൽ കുടുങ്ങിയിരിക്കുന്നത്...യുവമോർച്ച ആണ് യുവാവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്...
ടിക്ടോക് താരമായ വിഗ്നേഷ് അമ്ബിളി എന്നാണ് അറിയപ്പെടുന്നത്. ഒരൊറ്റ പദപ്രയോഗം കൊണ്ട് വീണ്ടും വിവാദങ്ങളിലേക്ക് വീഴുകയാണ് വിഗ്നേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യ ഭാഷയില്‍ അവഹേളിച്ചു.
മാത്രമല്ല നായ എന്ന് വിളിക്കുകയും ചെയ്തു. യുവമോര്‍ച്ച വടക്കാംചേരി നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് അഖില്‍ പള്ളിമണ്ണയാണ് വടക്കാംചേരി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു വിമർശനം വളരെയധികം പ്രകോപനപരമാണ്. അശ്ളീല വാക്കുകളും പ്രധാനമന്ത്രിക്ക് നേരെ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
യുവാവ് സാമൂഹിക മാധ്യമത്തിൽ ഈ പോസ്റ്റ് പങ്കു വച്ചതോടെ ഒട്ടനവധി വിമർശനങ്ങൾ പിന്നാലെയെത്തി.നേരത്തെ വിഘ്‌നേഷ് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ അറസ്റ്റിലായിരുന്നു . ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയായിരുന്നു ഇയാൾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
ബൈക്കില്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നായിരുന്നു പൊലീസ് വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തിയായിരുന്നു കേസെടുത്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നാണ് വിഘ്‌നേഷിനെ പോലീസ് പിടിക്കൂടിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ആ കേസിൽ ജാമ്യം കിട്ടി എന്നാണ് സൂചന. സിപിഎം അനുഭാവികളുടെ പിന്തുണ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ പ്രധാനമന്ത്രിയെ കളിയാക്കിയത് എന്നതാണ് ലഭ്യമാകുന്ന സൂചന.
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വിഘ്നേഷ് കൃഷ്ണ. . പത്തൊന്‍പത് വയസുകാരനായ വിഘ്‌നേഷ് ടിക് ടോക് വീഡിയോകളില്‍ സജീവ സാന്നിധ്യമായിരുന്നു. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണ അമ്ബിളി എന്ന പേരിലാണ് ശ്രദ്ദിക്കപ്പെട്ടിരുന്നത്.
സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് പോക്സോ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ടിക്‌റ്റോക് താരം പോക്സോ കേസിൽ അറസ്റ്റിലായത് അന്ന് ആരാധകരെ വളരെ വലിയ രീതിയിൽ തന്നെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും മറ്റൊരു വിവാദത്തിലേക്ക് കൂടി അമ്പിളി കടക്കുകയാണ്
https://www.facebook.com/Malayalivartha

























