'വാരിയന്‍കുന്നനെ വാഴ്ത്തുന്നത് കമ്മ്യൂണിസ്റ്റുകാര്‍ ആണ്. ഈ കമ്മ്യൂണിസ്റ്റുകാരുടെ തലതൊട്ടപ്പനായ ഇ എം എസ് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്ത ആളാണ്. വാരിയന്‍കുന്നനെയും ടീമിനെയും കണ്ടപ്പോള്‍ പേടിച്ചോടിയ ആളാണ് ഇ എം എസ്...' ബീഗം ആശാ ഷെറിന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാരിയന്‍കുന്നനെ സ്വാതന്ത്ര സമര സേനാനി ആക്കി വാഴ്ത്തിപ്പാടുന്ന തിരക്കിലാണ് ഒരു വിഭാഗം ആളുകള്‍. ഇത്തരക്കാര്‍ക്ക് കുട പിടിക്കുകയാണ് സി പി എം നേതാക്കളെന്ന് ശക്തമായ ആരോപണവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്. സ്പീക്കര്‍ എം ബി രാജേഷ്, മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് തുടങ്ങിയവര്‍ വാരിയന്‍കുന്നനെ 'വെള്ളപൂശി' നിലപാടുകള്‍ അറിയിച്ച് രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബീഗം ആശാ ഷെറിന്‍. മലബാര്‍ ലഹള ഹിന്ദു വംശഹത്യ ആണെന്നും അതെങ്ങനെയാണ് സ്വാതന്ത്ര്യസമരമോ കര്‍ഷക സമരമോ ആകുന്നതെന്നും ചോദിക്കുകയാണ് ബീഗം ആശാ ഷെറിന്‍. ഫേസ്‌ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു യുവതിയുടെ ചോദ്യം.
യുവതിയുടെ വാക്കുകളിങ്ങനെ:
ഒരു കാലത്തെ ഹിന്ദു വംശഹത്യയെ സ്വാതന്ത്ര്യസമരമായിട്ടും കര്‍ഷക ലഹളയായിട്ടും ഒക്കെ ഇങ്ങനെ ചര്‍ച്ച നടക്കുന്നു. മലബാര്‍ ലഹളയെ മഹത്വവത്ക്കരിച്ച്, വാരിയന്‍കുന്നനെ സ്വാതന്ത്ര സമര സേനാനിയാക്കി പ്രതിഷ്‌ഠിക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇസ്‌ലാമിക ജനതയെ കൈയിലെടുക്കാന്‍ വേണ്ടി വോട്ട് ബാങ്കിന്റെ ഭാഗമായിട്ട് ഇടതുപക്ഷ സഹയാത്രികരും കമ്മ്യൂണിസ്റ്റ് നേതാക്കളും ഇസ്‌ലാം ജനതയെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം പടച്ച് വിടുന്നത്.
പതിനായിരക്കണക്കിന് ഹിന്ദുക്കളെ മതം മാറ്റാന്‍ വേണ്ടി കാഫിര്‍ ആയിട്ടുള്ളവര്‍ ഭൂമിയില്‍ വേണ്ട, കാഫിറുകളെ കൊന്നാല്‍ സ്വര്‍ഗം കിട്ടും എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് ഇവര്‍ മാപ്പിള ലഹള ആഹ്വാനം ചെയ്തത്. ഇതിനു നേതൃത്വം നല്‍കിയത് വാരിയന്‍കുന്നന്‍ മുഹമ്മദ് ഹാജി ആണ്. ഇയാളെ മഹത്വവത്കരിച്ച രേഖകളൊന്നും തന്നെ എവിടെയും ഇല്ല.
ബ്രിട്ടീഷുകാരുടെ പിടിയിലായപ്പോള്‍ ഇയാള്‍ വിളിച്ച് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്, 'അവരവര്‍ അവരവരുടെ കൊതം നോക്കിക്കോളൂ' എന്ന്. വാരിയന്‍കുന്നനെ വാഴ്ത്തുന്നത് കമ്മ്യൂണിസ്റ്റുകാര്‍ ആണ്. ഈ കമ്മ്യൂണിസ്റ്റുകാരുടെ തലതൊട്ടപ്പനായ ഇ എം എസ് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്ത ആളാണ്. വാരിയന്‍കുന്നനെയും ടീമിനെയും കണ്ടപ്പോള്‍ പേടിച്ചോടിയ ആളാണ് ഇ എം എസ്. വാരിയന്‍കുന്നന്‍ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഇ എം എസ് ഓടിയൊളിച്ചത്. കൊല്ലപ്പെട്ടവരെല്ലാം ഹിന്ദുക്കളായിരുന്നു. ഇതിനെ കുറിച്ച് ഇ എം എസ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. അദ്ദേഹം സംഘിയായിരുന്നോ?' ബീഗം ആശാ ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























