'സംസ്ഥാനത്ത് ആറ് രോഗികളില്‍ ഒരാള്‍ക്ക് വീതം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു'; പരമാവധി ആളുകളെ രക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മറ്റ് പല സംസ്ഥാനങ്ങളിലും 25 രോഗികളില്‍ ഒരാളെ വീതം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ സംസ്ഥാനത്ത് അത് ആറ് രോഗികളില്‍ ഒരാള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയിലിത് 33ല്‍ ഒരാളാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കൊവിഡ് രേഖപ്പെടുത്തുന്നതും, മരണങ്ങളും സുതാര്യമാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പരമാവധി ആളുകളെ രക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ കാര്യത്തില്‍ പരമാവധി ജാഗ്രത വേണം. ഇന്ന് 1.70 ലക്ഷം പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























