സംസ്ഥാനത്ത് ഞായര്‍ ലോക്ഡൗണ്‍ തിരിച്ചുവരുന്നു... 20 ദിവസത്തെ ഇടവേളക്ക് ശേഷം മറ്റന്നാള്‍ വീണ്ടും സമ്ബൂര്‍ണ ലോക്ഡൗണ്‍

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് കഴിഞ്ഞ 20 ദിവസം ലോക്ഡൗണ്‍ ഇല്ലായിരുന്നു. എന്നാല്‍ മറ്റന്നാള്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൊത്തം കോവിഡ് രോഗികളില്‍ പകുതിയും കേരളത്തിലാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നടപ്പാക്കുന്നത്. യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ഇതിനുമുമ്ബ് ആഗസ്ത് എട്ടിനായിരുന്നു സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരുന്നത്. തുടര്‍ന്നുവന്ന ഞായറാഴ്ച ദിവസങ്ങളായ ആഗസ്ത് 15, 22 തീയതികളില്‍ ലോക്ഡൗണ്‍ ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha

























