പത്ത് വയസുകാരിയെ പീഡിപ്പിച്ചു; സംഭവത്തില്‍ എണ്‍പതു വയസുകാരൻ അറസ്റ്റിൽ

പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ എണ്‍പതു വയസുകാരനെ കണ്ണപുരം എസ്‌ഐ. അറസ്റ്റ് ചെയ്തു. കെ.കണ്ണപുരം സിദ്ദിഖ് പള്ളിക്ക് സമിപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന ബാലനാണ് അറസ്റ്റിലായത്.
വീട്ടിലേക്ക് വരുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാള്‍ താമസിച്ചു വരികയായിരുന്ന വാടക ക്വാര്‍ട്ടേഴ്സിലേക്ക് എത്തിച്ചതിന് ശേഷം പിഡിപ്പിക്കുക ആയിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയതിന് ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കണ്ണപുരം പൊലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ (വെള്ളി) കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം.
https://www.facebook.com/Malayalivartha

























