പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരുന്ന പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണിയംകുന്ന് കൊണ്ടൂത്താഴെ നെടുമറ്റത്തില്‍ രവീന്ദ്രന്റെയും രമണിയുടെയും മകള്‍ വീണ(16)യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിലുറപ്പു തൊഴിലാളിയായിരുന്ന അമ്മ രമണി ജോലിക്കു പോയ സമയത്തായിരുന്നു മരണം. രവീന്ദ്രനും വീണയുടെ സഹോദരന്‍ വിഷ്ണുവും ബന്ധുവിന്റെ വിവാഹത്തിനു പോയതായിരുന്നു. പത്താം ക്ലാസ് വിജയിച്ചു പ്ലസ് വണ്‍ പ്രവേശനത്തിനൊരുങ്ങുകയായിരുന്നു വീണ.
https://www.facebook.com/Malayalivartha

























