എന്തിനു വേണ്ടിയാണ് ഈ പ്രഹസനം? പിടിപ്പുകേടിനെ മറയ്ക്കാൻ നിയന്ത്രണം... ഇനി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണോ?

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തുറന്ന് പറച്ചിൽ ഇന്നലെയായിരുന്നു നടന്നത്. ഇതിന് പിന്നാലെ ഇപ്പോൾ മലയാളികൾ പ്രതീക്ഷിച്ച പോലെ അടച്ചിടൽ നടക്കാൻ പോവുകയാണ്.
ഓണം കെങ്കേമമായി ആഘോഷിച്ചതിന് പിന്നാലെ ഇപ്പോൾ സംസ്ഥാനത്ത് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഇതിനു പിന്നാലെ ഇപ്പോൾ കർശന നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗൺ ആരംഭിക്കാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൌണായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൌണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുന്നത്.
വീടുകളിലൂടെ കൊവിഡ് അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നെലെയാണ് വ്യക്തമാക്കിയത്. നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനം വീടുകളിലെ സമ്പര്‍ക്കത്തിലൂടെയുണ്ടായതാണെന്നും ആരോഗ്യമന്ത്രിയുടെ വാക്കുകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഹോം ക്വാറൻ്റെൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോഗ്യമന്ത്രി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഓണത്തിന് മുന്നോടിയായി നൽകിയ ഇളവുകൾ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യ അവലോകനയോഗത്തിലുണ്ടായത്.
ഹോംക്വാറൻ്റൈൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും കൊവിഡ് വ്യാപനം ശക്തിപ്പെടാൻ കാരണമായി. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പലയിടത്തും വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. രണ്ട് കോടി പേർ ആദ്യഡോസ് വാക്സീൻ സ്വീകരിക്കുകയും 38 ലക്ഷം പേർ ഇതിനോടകം കൊവിഡ് മുക്തി നേടുകയും ചെയ്തിട്ടും സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നത് വലിയ തലവേദനയാണ് സർക്കാരിന് സൃഷ്ടിക്കുന്നത്.
പുതിയ കൊവിഡ് കേസുകളിൽ 35 ശതമാനം പേർക്കും ഹോം ക്വാറൻ്റൈനിലെ ജാഗ്രതക്കുറവ് മൂലമാണ് രോഗബാധയുണ്ടായതെന്ന ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഡെൽറ്റ വൈറസിനെതിരെ പുതിയ പ്രതിരോധ പ്രോട്ടോക്കോൾ കൊണ്ടു വരേണ്ടിയിരിക്കുന്നു എന്നതിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.
അതോടൊപ്പം, വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്.
ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























