Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മകളെ തനിച്ചാക്കി നൗഷാദ് യാത്രയായി.... ആദരവ് നൽകി സർക്കാരും...

27 AUGUST 2021 09:05 PM IST
മലയാളി വാര്‍ത്ത

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ച വാർത്തകൾ മലയാളിയെ ഏറെ വേദനിപ്പിച്ച ഒന്ന് തന്നെയായിരുന്നു. അതിനു പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ ഓരോന്നും വളരെ ഖേ​ദത്തോടെയാണ് നാം ശ്രവിച്ചതും.

രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് അദ്ദേഹം മരണമടഞ്ഞത്. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമ കൂടിയാണ് അദ്ദേഹം.

പാചക വിദഗ്ധൻ ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ച് പോന്നിരുന്നത്.

തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചകത്തിനോടുള്ള അഭിരുചി ലഭിച്ചത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തിരുന്നു.

നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി പ്രവർത്തിച്ച് വരികയായിരുന്നു. ഇതുകൂടാതെ, ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായും അദ്ദേഹം എത്തിയിട്ടുണ്ടായിരുന്നു

ഇപ്പോൾ നൗഷാദിന് തിരുവല്ല വിടനല്‍കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ആദ്യ സിനിമയുടെ റിലീസിന്‍റെ പതിനേഴാം വാര്‍ഷിക ദിനത്തിലായിരുന്നു നൗഷാദിന്‍റെ വിയോഗം എന്നതും ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു നൗഷാദിന്‍റെ അന്ത്യം സംഭവിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ഭൗതിക ശരീരം തിരുവല്ലയിലെ വീട്ടിലെത്തിച്ചു. മകളടക്കമുള്ള ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന് നൗഷാദ് പഠിച്ച തിരുവല്ല എസ്.സി.എസ്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. സര്‍ക്കാരിന്‍റെ ആദരവും അദ്ദേഹത്തിന് അർപ്പിച്ചു. ശേഷം, തിരുവല്ല മുത്തൂര്‍ ജുമാമസ്ജിദില് ഭൗതിക ശരീരം കബറടക്കുകയായിരുന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെ സെലിബ്രിറ്റി ഷെഫായി വളർന്നു വന്ന നൗഷാദ്, മധ്യതിരുവിതാംകൂറില്‍ ബിരിയാണിയെ ജനകീയമാക്കുന്നതില്‍ പങ്ക് വഹിച്ചിരുന്നു.

സഹപാഠിയായ ബ്ലെസിയുടെ ആദ്യ ചിത്രം കാഴ്ച നിര്‍മിച്ചായിരുന്നു നിര്‍മാതാവായി നൗഷാദ് രം​ഗപ്രവേശം ചെയ്തതും. 17 വര്‍ഷം മുമ്പ് 2004 ആഗസ്റ്റ് 27നായിരുന്നു മമ്മൂട്ടി നായകനായ കാഴ്ച റിലീസായത്.

ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. പ്രമേഹവും അണുബാധയും അധികരിച്ചതോടെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ഈമാസം പന്ത്രണ്ടിന് ഭാര്യ ഷീബ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഒടുവില്‍ പന്ത്രണ്ടുകാരി മകള്‍ നഷ്‍വയെ തനിച്ചാക്കി നൗഷാദും വിടവാങ്ങിയിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends