ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; തേഞ്ഞിപ്പലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ് (36) തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിെന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
27കാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിക്ക് നേരെ റഫീഖ് അഹ്സനി ഇയാളുടെ വീടിനോട് ചേര്‍ന്ന ചികിത്സ കേന്ദ്രത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
ആഗസ്റ്റ് 14ന് രാത്രിയായിരുന്നു ആത്മീയ ചികിത്സ. യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത റഫീഖിെന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























