കൊച്ചി ലഹരിമരുന്ന് കേസിലെ പ്രതികളെ എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി ലഹരിമരുന്ന് കടത്ത് കേസിലെ 5 പ്രതികളെയും എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജില്ലാ സെഷന്‍സ് കോടതി അഞ്ചുദിവസത്തേക്ക് ആണ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊച്ചിയില്‍ എം ഡി എം എ പിടികൂടിയ കേസില്‍ പ്രതികളെ ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ അഞ്ചു ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്. ലഹരിമരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ ഇടപെട്ടിട്ടുണ്ട് എന്നാണ് എക്‌സൈസ് ലഭിച്ചിരിക്കുന്ന വിവരം. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവ് എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെയും ലഹരിമരുന്ന് എത്തിച്ചിരുന്നതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവന്നത്. ഇതിനായി മൂന്നുതവണ ചെന്നൈയില്‍ പോവുകയും ചെയ്തു. കേരളത്തിലെ വിവിധയിടങ്ങളില്‍ ഇവ ഇടനിലക്കാര്‍ വഴി വില്‍പന നടത്തിയതായും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.കൊച്ചിയില്‍ വിവിധ ഇടങ്ങളില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നത്. കേസില്‍നിന്ന് നേരത്തെ ഒഴിവാക്കിയ രണ്ടുപേരുടെ പങ്ക് സംബന്ധിച്ചും എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗം പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























