വെള്ളറടയില്‍ വന്‍ കഞ്ചാവു വേട്ട... ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു

വെള്ളറടയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. പഞ്ചാകുഴി സ്വദേശി ഷിബു (23)ണ് പിടിയിലായത്. മുഖ്യകണ്ണികളിലൊരാളായ തന്‍സീര്‍ (25) ഓടി രക്ഷപ്പെട്ടു. അതിര്‍ത്തി മലയോര പ്രദേശങ്ങളില്‍ നിരവധി മയക്കുമരുന്നു സംഘങ്ങള്‍ സജീവമായുണ്ട്. ലക്ഷങ്ങളുടെ വില മതിപ്പുള്ള എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പ്രതിദിനം ഈ പ്രദേശങ്ങളില്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്.
സമീപ ദിവസങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി വരികയാണ്. വെള്ളറട സി.ഐ എം.ആര്‍ മൃദുല്‍ കമാറിന്റെ നേതൃത്വത്തിലുള്ള സംഘം നര്‍ക്കോട്ടിക് വിഭാഗം എസ്.ഐ ഷിബു കുമാറിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. വരും നാളുകളില്‍ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























