Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഇവിടെ ഇങ്ങനെയാ ഭായി... ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് ദുബായ് ഭരണാധികാരിയുടെ സമ്മാനം; 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കി; മലയാളികളൊപ്പം പാകിസ്ഥാന്‍ കാരനും മൊറോക്കോകാരനും സമ്മാനം

28 AUGUST 2021 08:23 AM IST
മലയാളി വാര്‍ത്ത

ഇവിടെ ഒരു പൂച്ചയെ പോയിട്ട് മനുഷ്യനെ പോലും രക്ഷിച്ചാല്‍ എന്ത് കിട്ടും. രക്ഷിച്ചവന്‍ പോലും തിരിഞ്ഞ് നോക്കില്ല. എന്നാല്‍ ദുബായിലെ ഭരണാധികാരിയുടെ സമ്മാന പ്രഖ്യാപനം കണ്ട് അമ്പരന്നിരിക്കുകയാണ്.

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച കോതമംഗലം സ്വദേശി നാസര്‍ ശിഹാബിനും ആ ദൃശ്യം പകര്‍ത്തിയ വടകര സ്വദേശി മുഹമ്മദ് റാഷിദിനും പത്ത് ലക്ഷം രൂപ വീതം (50,000ദിര്‍ഹം) സമ്മാനം നല്‍കി യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പൂച്ചയെ രക്ഷിക്കാന്‍ സഹായിച്ച മൊറോക്കോ സ്വദേശിയായ അഷ്‌റഫിനും പാകിസ്ഥാന്‍കാരന്‍ ആതിഫ് മെഹ് മൂദിനും കിട്ടി ഇതേ സമ്മാനം .

 



ദുബായില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ബസ് ഡ്രൈവറാണ് നാസര്‍ ശിഹാബ്. ദുബായില്‍ ഗ്രോസറി ഷോപ്പ് നടത്തുകയാണ് മുഹമ്മദ് റാഷിദ്.

കഴിഞ്ഞ ദിവസമാണ് സംഭവം. ദുബായിലെ ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങിയപൂച്ച താഴെയിറങ്ങാന്‍ വഴികാണാതെ വലഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്ത് തൊട്ടടുത്ത് താമസിക്കുന്ന നാസറിനെ അറിയിക്കുകയായിരുന്നു. നാസര്‍ പാഞ്ഞെത്തി തോര്‍ത്ത് ഇരു കൈകളിലും നിവര്‍ത്തിപ്പിടിച്ച് പൂച്ചയ്ക്ക് ചാടാന്‍ വഴിയൊരുക്കിയെങ്കിലും അത് ചാടിയില്ല. വഴിയാത്രക്കാരായ മൊറോക്കന്‍ സ്വദേശിയും പാക്കിസ്ഥാന്‍കാരനും ഒപ്പം കൂടി.

 



വലിയൊരു പുതപ്പ് കൊണ്ടുവന്ന് മൂന്നുപേരും നിവര്‍ത്തിപ്പിടിച്ചതോടെ പൂച്ച അതിലേക്ക് ചാടുകയായിരുന്നു.

വടകര സ്വദേശി മുഹമ്മദ് റാഷിദ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്.ഇവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സഹിതം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. ഭരണാധികാരിയുടെ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് നാലുപേര്‍ക്കും പണം കൈമാറിയത്. പൂച്ച കഥാപാത്രമാകുന്നതുവരെ നാലുപേര്‍ക്കും പരസ്പരം പരിചയമില്ലായിരുന്നു.

 



ഞങ്ങളുടെ മനോഹര നഗരത്തിലെ അനുകമ്പയുള്ള പ്രവൃത്തി, ഇവരെ തിരിച്ചറിയുന്നവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഞങ്ങളെ സഹായിക്കുക' എന്ന് ഷെയ്ഖ് മുഹമ്മദ് പൂച്ചയെ രക്ഷപ്പെടുത്തുന്ന ദൃശ്യം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു. പാടിപുകഴ്ത്താത്ത അനേകം വീരന്‍മാര്‍ നമുക്കിടയിലുണ്ടെന്ന് പറഞ്ഞായിരുന്നു ദുബായ് ഭരണാധികാരി മലയാളികള്‍ ഉള്‍പ്പെടെയുള്ള നാലു പേരുടെ നന്‍മ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്.

നാദാപുരം പുറമേരി സ്വദേശി മുഹമ്മദ് റാഷിദാണ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് എന്ന് തിരിച്ചറിഞ്ഞതോടെ ബാക്കിയുള്ളവരേയും കണ്ടെത്തി. നാസര്‍ ശിഹാബാണ് തുണി വിരിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഈ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഒരു പാകിസ്താനിയ്ക്കും ഒരു മൊറോക്കന്‍ സ്വദേശിക്കുമാണ് ഷെയ്ഖ് മുഹമ്മദ് സമ്മാനം നല്‍കിയത്.

 



വടകര സ്വദേശി റാഷിദ് ബിന്‍ മുഹമ്മദിന്റെ കടയില്‍ പതിവായി എത്തുന്ന പൂച്ച പരിസരവാസികളുടെ ഓമനയായിരുന്നു. എല്ലാവരും പൂച്ചയ്ക്ക് ഭക്ഷണവും മറ്റും നല്‍കുമായിരുന്നു. ഇന്നലെ രാവിലെ കടയ്ക്ക് മുന്‍പിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലായിരുന്നു പൂച്ച കുടുങ്ങിയത്. അകത്തേയ്ക്കും പുറത്തേയ്ക്കും വരാനാകാതെ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചത് വലിയ നന്മയായി. ഒപ്പം കൈ നിറയെ പണവും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (22 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (27 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (1 hour ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (1 hour ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (1 hour ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

അമേരിക്കന്‍ വിമാനം എത്തി ഇറാനില്‍ അണുബോംബ് വീഴും ഗള്‍ഫില്‍ ലക്ഷങ്ങള്‍ തീരും ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം  (2 hours ago)

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് "സ്മാർട്ട്" അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (2 hours ago)

Malayali Vartha Recommends