വിവാഹചടങ്ങിനു പങ്കെടുക്കാനായി ഭര്‍ത്താവുമായി ബൈക്കില്‍ പോകവേ കാറിനടിയില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ യുവതി കാറിനടിയില്‍ പെട്ട് മരിച്ചു. മംഗലാപുരം വാലിക്കോണം വെയിലൂര്‍ ചീനി വിള തൊടിയില്‍ വീട്ടില്‍ രാഹുലിന്റെ ഭാര്യ അര്‍ച്ചന(26)യാണ് മരിച്ചത്.
ഇന്നലെ രാവിലെ പൗഡിക്കോണം റോഡില്‍ തേരിവിള ജംഗ്ഷനു സമീപത്തായിരുന്നു അപകടമുണ്ടായത്. രാഹുലുമൊത്ത് ബൈക്കില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ എതിരെ അമിത വേഗത്തിലെത്തിയ കാറില്‍ ഇടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്യുന്നതിനിടെ തെറിച്ചു വീണ അര്‍ച്ചനയുടെ ശരീരത്തില്‍ കൂടി കാര്‍ കയറി ഇറങ്ങി.
ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നുവയസ്സു പ്രായമുള്ള ഒരു മകനുണ്ട്. ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha

























