Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അതിവിടെ ശരിയാവില്ല... അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ കോണ്‍സ്റ്റബിളിനെ മാറ്റി; ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയ്ക്ക് ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍; ശമ്പളത്തിനു പുറമേ ലഭിക്കുന്ന വരുമാനം അന്വേഷിക്കുന്നു

28 AUGUST 2021 09:11 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വരുമാനം നമുക്കറിയാം. സിനിമയില്ലാത്തതിനാല്‍ ഇപ്പോള്‍ പരസ്യവും മറ്റുമാണ് വരുമാനം. അതേസമയം ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിന്റെ വരുമാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സകലരും.

അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയ്ക്ക് ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തായി. ഇതോടെ ഷിന്‍ഡെയെ സുരക്ഷാ സംഘത്തില്‍ നിന്നു പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.

 



എക്‌സ് കാറ്റഗറി സുരക്ഷയുള്ള ബച്ചന് അംഗരക്ഷകരായുള്ള 2 കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളാണ് ഷിന്‍ഡെ. ശമ്പളത്തിനു പുറമേ, നടനില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഷിന്‍ഡെ വരുമാനമുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാരന്‍ രണ്ടിടത്തു നിന്നു ശമ്പളം കൈപ്പറ്റരുത്.

നടന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിട്ടില്ലെന്നും സെലിബ്രിറ്റികള്‍ക്കു സുരക്ഷാ ഗാര്‍ഡുകളെ നല്‍കുന്ന സെക്യൂരിറ്റി ഏജന്‍സി തന്റെ ഭാര്യ നടത്തുന്നുണ്ടെന്നും വരുമാനം അതില്‍നിന്നാണെന്നും ഇയാള്‍ മൊഴി നല്‍കിയതായാണു വിവരം. 5 വര്‍ഷത്തിലധികം കോണ്‍സ്റ്റബിള്‍മാരെ ഒരാള്‍ക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്ക് ഇടാറില്ലെങ്കിലും 2015 മുതല്‍ ഷിന്‍ഡെ ബച്ചനൊപ്പമുണ്ട്. മുംബൈ ഡി.ബി.മാര്‍ഗിലെ പൊലീസ് സ്‌റ്റേഷനിലേക്കാണു സ്ഥലം മാറ്റിയത്.

 



ഡല്‍ഹിയില്‍ ബച്ചന്റെ സുരക്ഷാ ജീവനക്കാരന്‍ കോടികള്‍ ഉണ്ടാക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയും ശ്രദ്ധ നേടി. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനപാലകരെ കബളിപ്പിച്ചു വയനാട്ടില്‍ വനത്തിനുള്ളില്‍ താമസിച്ചു വിലസിയ സംഘത്തിലെ 2 പേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം വാമനപുരം സ്വദേശി എ.ആര്‍.രാജേഷ് (34), കൊല്ലം സ്വദേശി പി.പ്രവീണ്‍ (27) എന്നിവരാണ് പിടിയിലായത്. സംഘ നേതാവ് ദീപക്, ഇയാളുടെ ഗണ്‍മാനായി നടിച്ച എം.ഗിരീഷ് എന്നിവര്‍ ഒളിവിലാണ്.

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണു സംഘം രണ്ടാഴ്ച ചുറ്റിയടിച്ചത്. തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ ഹൈദരാബാദിലും ബെംഗളൂരുവിലും എത്തിയ ശേഷമാണ് വയനാട്ടിലെത്തിയത്. നക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസം. വയനാട്ടിലെത്തിയ സംഘം വനപാലകരെ കബളിപ്പിച്ച് വെട്ടത്തൂരിലെ വാച്ച് ടവറില്‍ താമസിച്ചു. വിഐപി പരിഗണനകളോടെയായിരുന്നു കാനനവാസം. ഉന്നത സൈനിക ഉദ്യോഗസ്ഥനായി നടിച്ച ദീപക്കിന് രണ്ട് ഗണ്‍മാന്‍മാരും ഒരു സഹായിയുമുണ്ടായിരുന്നു. ഒട്ടേറെ വ്യാജരേഖകളും ഫയലുകളും ഇവരുടെ പക്കലുണ്ടായിരുന്നു. വയനാട്ടില്‍ വിവിധ കേസുകള്‍ അന്വേഷിക്കാനെത്തിയതെന്നാണ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചത്.

 



വെട്ടത്തൂരിലെ താമസത്തിനു ശേഷം വടക്കനാട്ട് സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച പ്രതികളെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ബത്തേരി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. അവിടെയും ഉന്നതരാണെന്നു പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെ വനപാലകര്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇവരുടെ ആധാര്‍രേഖകളില്‍നിന്ന് ലഭിച്ച വിവരപ്രകാരം പ്രതികളുടെ വീട്ടിലെത്തിയാണ് 2 പേരെ പിടികൂടിയത്.

ദീപക് തങ്ങളെയും കബളിപ്പിച്ചുവെന്ന് പിടിയിലായവര്‍ പറയുന്നു. പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്ന് 3.75 ലക്ഷം രൂപ വാങ്ങിയെന്ന് കൊല്ലം സ്വദേശി പ്രവീണ്‍ മൊഴി നല്‍കി. അനാഥനായ തനിക്ക് ജോലി ശരിപ്പെടുത്താമെന്നു പറഞ്ഞാണു കൂടെ കൂട്ടിയതെന്ന് രാജേഷും പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends