അടുത്തമാസം ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി... സ്‌കൂളുകളും പരിസരവും സെപ്തംബര്‍ രണ്ട് മുതല്‍ നാല് വരെ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും

അടുത്തമാസം ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി... സ്‌കൂളുകളും പരിസരവും സെപ്തംബര്‍ രണ്ട് മുതല്‍ നാല് വരെ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും.
പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. എം.എല്‍.എമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു.
ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെ മാതൃക പരീക്ഷകള്‍ നടത്തും. കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ അതാത് ദിവസം രാവിലെ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടല്‍ വഴി നല്‍കും. കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. പരീക്ഷക്കുശേഷം അധ്യാപകരോട് ഓണ്‍ലൈനില്‍ സംശയ ദൂരീകരണവും നടത്താം.
പരീക്ഷയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഡിമാര്‍, എ.ഡിമാര്‍, ജില്ലാ കോഓഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം ഇന്ന് മന്ത്രി രാവിലെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. മൊത്തം 2027 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗള്‍ഫില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും മാഹിയില്‍ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
അതേസമയം കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കുകയാണ് ചെയ്യുക.
https://www.facebook.com/Malayalivartha

























