Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇര എംബിഎ വിദ്യാര്‍ഥിനി... മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ചവരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ 3 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും; കേരളത്തിലേക്കു കടന്നെന്നു സൂചന; അന്വേഷണം കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

28 AUGUST 2021 09:23 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ് മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ (22) ഉത്തരേന്ത്യന്‍ മോഡലില്‍ സംഘം ചേര്‍ന്നു പീഡിപ്പിച്ചത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചവരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ 3 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉണ്ടെന്നു സൂചന. കേരളത്തിലേക്കു കടന്നെന്നു സംശയമുള്ള ഇവരെ കണ്ടെത്താന്‍ 2 പൊലീസ് സംഘങ്ങളെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു.

സംഭവം നടന്ന ചാമുണ്ഡിഹില്‍സിനു സമീപത്തെ ലളിതാദ്രിപുരയിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള ഫോണ്‍കോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൈസൂരുവിലെ പ്രമുഖ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു പീഡനം. ബുധനാഴ്ച കോളജില്‍ നടന്ന പരീക്ഷ ഇവര്‍ എഴുതിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. അന്വേഷണ പുരോഗതി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടാണു വിലയിരുത്തുന്നത്.

 



സംഭവസമയത്തു യുവതിക്കൊപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ മൊഴി ഇങ്ങനെ: ''വ്യായാമത്തിനായും മറ്റും ഞാന്‍ ഇടയ്ക്കു സന്ദര്‍ശിക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. ബൈക്കില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെയാണ് 25, 30 വയസ്സിനിടെ പ്രായമുള്ള 6 പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം അക്രമി സംഘം 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് അച്ഛനെ ഫോണില്‍ വിളിപ്പിച്ചാണ് പണം ആവശ്യപ്പെട്ടത്. സംഭവം പൊലീസിനെ അറിയിച്ചാല്‍ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.''

പണം കൈമാറിയോ എന്ന കാര്യം വ്യക്തമാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും മൊഴി എടുക്കാറായിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.



സംഭവം നടന്നതിന്റെ പിറ്റേന്ന് പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന പ്രതികള്‍ മൈസൂരുവില്‍നിന്ന് മുങ്ങി. എല്ലാവരുടെയും മൊബൈല്‍ ഓഫാണ്. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാരനോടൊപ്പം ചാമുണ്ഡി കുന്നിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് ആക്രമിക്കപ്പെട്ടത്. പ്രതികളെ പൊലീസ് വെടിവെച്ച് കൊല്ലണമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.

മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ രണ്ടു മണിക്കൂറോളമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയില്‍ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഉത്തരേന്ത്യന്‍ സ്വദേശിനി ആക്രമിക്കപ്പെട്ടത്. ബോധരഹിതരായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു.



നാട്ടുകാരില്‍ ചിലര്‍ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയില്‍ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെയാണ് മലയാളികളുടെ പേരുകള്‍ കൂടി വരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends