Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

8.17 കോടി രൂപയുടെ 25 കിലോ സ്വര്‍ണ്ണക്കടത്ത്: എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടും വിഷ്ണു സോമസുന്ദരവുമടക്കം 4 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസ്: കോഫേപോസ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച രണ്ടാം പ്രതി കാരിയര്‍ സുനില്‍കുമാറിന് പ്രൊഡക്ഷന്‍ വാറണ്ട്... പ്രതികള്‍ സെപ്റ്റംബര്‍16 ന് ഹാജരാകാന്‍ സി ബി ഐ കോടതി ഉത്തരവ്

28 AUGUST 2021 07:42 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം വഴി 8 കോടി 17 ലക്ഷം രൂപയുടെ 25 കിലോഗ്രാം സ്വര്‍ണ്ണ ബിസ്‌ക്കറ്റ് കടത്തിയ കേസില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് സൂപ്രണ്ടടക്കം നാലു പ്രതികള്‍ സെപ്റ്റംബര്‍ 16 ന് ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.

രാജ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയെയും ബാധിച്ച കേസായതിനാലും വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാലും കോഫേപോസ ചുമത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള രണ്ടാം പ്രതി കാരിയര്‍ സുനില്‍കുമാറിനെ 16 ന് ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാനും സിബിഐ ജഡ്ജി കെ. സനില്‍ കുമാര്‍ ഉത്തരവിട്ടു.

 

 


4 പ്രതികള്‍ക്കെതിരെ സിബിഐ ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം സിബിഐ കോടതിയില്‍ ജനുവരി 22നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കസ്റ്റംസ് സൂപ്രണ്ട് തിരുവനന്തപുരം പി റ്റി പി നഗര്‍ സ്വദേശി ബി. രാധാകൃഷ്ണന്‍ (50) , കാരിയര്‍ തിരുമല സ്വദേശി കെ എസ് ആര്‍ റ്റി സി കണ്ടക്ടര്‍ എം. സുനില്‍ കുമാര്‍ (45), ആലുവ സ്വദേശിനിയും ബ്യൂട്ടി പാര്‍ലര്‍ ഉടമയും കള്ളക്കടത്തിന് വേണ്ടി തിരുവനന്തപുരത്ത് താമസിക്കുന്നയാളുമായ സെറീന ഷാജി (42), റാക്കറ്റിന്റെ മുഖ്യ സൂത്രധാരനും വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തും സംഗീത ട്രൂപ്പ് മാനേജരുമായ തിരുമല സ്വദേശി വിഷ്ണു സോമസുന്ദരം (47) എന്നിവരെ ഒന്നു മുതല്‍ നാലു വരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തുള്ളതാണ് കുറ്റപത്രം.

 

 

സി ബി ഐ കൊച്ചി ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.പി.യോടാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ റെക്കോര്‍ഡുകളും പരിശോധിച്ച കോടതി പ്രതികള്‍ക്കെതിരെ നടപടികളെടുക്കാന്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു വിലയിരുത്തിയാണ് പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനല്‍ ഗൂഡാലോചന) , 511ഓഫ് 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കാന്‍ ശ്രമിക്കല്‍) , അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 7 (പൊതു സേവകന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ നിയമപരമായ വേതനം അല്ലാതെയുള്ള പ്രതിഫലമായ കൈക്കൂലി ആവശ്യപ്പെട്ട് സ്വീകരിക്കല്‍) , 8 (നിയമാനുസൃതമല്ലാതെയോ അഴിമതിയിലോ പൊതുസേവകനെ സ്വാധീനിക്കുന്നതിനായി പ്രതിഫലം കൈപ്പറ്റല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതികള്‍ക്കെതിരെ കലണ്ടര്‍ കേസെടുത്ത് പ്രതികളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

 

 


കേന്ദ്ര റവന്യൂ ഇന്റലിജന്റ്‌സ് ആണ് കള്ളക്കടത്ത് കണ്ടു പിടിച്ച് സ്വര്‍ണ്ണം പിടികൂടി കേസെടുത്തത്. പൊതു സേവകനായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ അഴിമതി നിരോധന നിയമ പ്രകാരം തുടരന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു.

 


വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശന്‍ തമ്പി , തലസ്ഥാനത്ത് ജ്വല്ലറിയുടമയും മലപ്പുറം സ്വദേശിയുമായ അബ്ദുള്‍ ഹക്കിം , ഇയാളുടെ കണക്കപ്പിള്ള മുഹമ്മദ് റാഷിദ് , അഭിഭാഷകനായ കഴക്കൂട്ടം സ്വദേശി ബിജു മനോഹര്‍ , വിഷ്ണു സോമസുന്ദരം , സെറീന ഷാജി , മുഹമ്മദ് ജസീല്‍ , ആകാശ് ഹാജി, ഷാജഹാന്‍ കുന്നത്തു പീടികയില്‍ , പി.പി. മുഹമ്മദ് അലി ഹാജി , കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തു റാക്കറ്റ് 40 നിര്‍ധന യുവതികളെയും സുനില്‍കുമാറിനെയും കാരിയര്‍മാരായി നിയോഗിച്ച് 2018 മുതല്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ വഴി നടത്തി വന്നിരുന്ന കോടികള്‍ മറിഞ്ഞ 400 കിലോഗ്രാം സ്വര്‍ണ്ണക്കടത്ത് പരമ്പരയിലെ ആദ്യ കുറ്റപത്രമാണ് സി ബി ഐ തലസ്ഥാനത്തെ സി ബി ഐ കോടതിയില്‍ ഹാജരാക്കിയത്. മറ്റു പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം വരും ദിവസങ്ങളില്‍ ഹാജരാക്കും.

 

 


2019 മെയ് 13 ന് നടത്തിയ 25 കിലോ ഗ്രാമിന്റെ സ്വര്‍ണ്ണക്കടത്തിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ നടന്ന ഒരേ പോലെയുള്ള മൂന്നു കുറ്റകൃത്യങ്ങള്‍ക്ക് വീതം വെവ്വേറെ വിചാരണ ചെയ്യണമെന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരമാണ് വെവ്വേറെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.


2019 മെയ് 13 ന് ദുബായില്‍ നിന്ന് തിരുവനന്തപുരം ചാക്ക അശന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സുനില്‍ കുമാര്‍ മോഹനകുമാരന്‍ തമ്പിയില്‍ നിന്ന് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു 8, 17 , 45 , 455 രൂപ വിലവരുന്ന 25 സ്വര്‍ണ്ണ ബാറുകള്‍ കണ്ടു കെട്ടാന്‍ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് 2019 ഡിസംബര്‍ 7 ന് നടപടികളെടുത്തു.

 


ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകള്‍ എക്‌സ്‌റേയിലൂടെ പരിശോധിക്കുന്നതിന്റെ ചുമതലയുള്ള സൂപ്രണ്ടായിരുന്നു ഇയാള്‍. എക്‌സ്‌റേ വിഭാഗത്തില്‍ താനുമായി '' കൈകോര്‍ത്ത് '' പോകുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ് രാധാകൃഷ്ണന്‍ നിയോഗിച്ചിരുന്നത്.

 

 


2018 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ഇതിലൂടെ ഇയാള്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.


ഇയാളുടെ ഭാര്യ സംഗീത വേലായുധന് '' കുലീനോ ഫുഡ്സ് ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് '' എന്ന കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. വിഷ്ണു സോമസുന്ദരമാണ് ഈ സ്ഥാപനം നടത്തുന്നത്. റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്ന് റവന്യൂ ഇന്റലിജന്റ്‌സ് കണ്ടെത്തി.

 


2018 ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 13 വരെ ഏഴ് തവണകളിലായി 1,35, 000 രൂപ വീതം സംഗീത വേലായുധന്‍ കൈപ്പറ്റിയിട്ടുണ്ട്. വിഷ്ണു സോമസുന്ദരവുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്‍. വിഷ്ണുവിന്റെ കൂട്ടാളികള്‍ വിദേശത്ത് നിന്നെത്തുമ്പോള്‍ അവരുടെ ബാഗുകളിലെ സ്വര്‍ണ്ണം കടത്തിവിട്ട് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കുമായിരുന്നു. 2018 ഒക്ടോബര്‍ മുതലാണ് വിഷ്ണു സോമസുന്ദരവും എം. ബിജുവും ചേര്‍ന്നുള്ള മാഫിയാ സംഘം പ്രവര്‍ത്തനം തുടങ്ങിയത്.


വിഷ്ണു സോമസുന്ദരം , എം. ബിജു , പ്രകാശന്‍ തമ്പി , സറീന ഷാജി , എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ രാജ്യസുരക്ഷയെയും രാജ്യസമ്പദ് വ്യവസ്ഥയയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് '' കോഫെ പോസെ '' ചുമത്തപ്പെട്ട് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ചില പ്രതികള്‍ ഒളിവിലാണ്. 400 കിലോഗ്രാം സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ആകെ 26 പ്രതികളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends