തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി, തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി. തിരുവനന്തപുരം കാപ്പിലിനും വെറ്റക്കടയ്ക്കും ഇടയില്‍ ആണ് സംഭവം നടന്നത്.
ആറ്റിങ്ങല്‍ സ്വദേശി അഖില്‍, കടയ്ക്കല്‍ സ്വദേശി രാഹുല്‍ എന്നിവരെ ആണ് കാണാതായത്. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളായ 5 പേരും ഉണ്ടായിരുന്നു.
വിവരം അറിയിച്ച ഉടന്‍ അയിരൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വീണ്ടും തെരച്ചില്‍ നടത്തുമെന്ന് ഫയര്‍ഫോഴ്‌സും , അയിരൂര്‍ പൊലീസും പറഞ്ഞു
"
https://www.facebook.com/Malayalivartha

























