കാറും ലോറിയും കൂട്ടിയിടിച്ച് സി.ഐ.എസ്.എഫ് ജവാന് ദാരുണാന്ത്യം... ഭാര്യയും ബന്ധുവും പരിക്കേറ്റ് ആശുപത്രിയില്‍

കാറും ലോറിയും കൂട്ടിയിടിച്ച് സി.ഐ.എസ്.എഫ് ജവാന്‍ എം.കെ. വിശ്വനാഥന്‍ (54) മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ ചെറുകുന്ന് മുണ്ടപ്പുറം ബസ്റ്റോപ്പിനു സമീപം പുലര്‍ച്ച 5.50നാണ് അപകടം.
കാര്‍ കോട്ടയത്തുനിന്ന് ചെറുവത്തൂരിലെ വീട്ടിലേക്കും, ലോറി കണ്ണൂര്‍ ഭാഗത്തേക്കും പോവുകയായിരുന്നു. അസമില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ് വിശ്വനാഥന്‍.
കൂടെയുണ്ടായിരുന്ന ഭാര്യ ടി.എസ്. ബിന്ദു, ബന്ധു മായ എന്നിവരെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ ചേമ്പ്രക്കാനം സ്വദേശികളാണ്.
"
https://www.facebook.com/Malayalivartha
























