ക്വാറി ദൂരപരിധി വര്‍ധിപ്പിച്ച ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍

ക്വാറി ദൂരപരിധി വര്‍ധിപ്പിച്ച ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദൂരപരിധി 200 മീറ്ററാക്കിയത് സംസ്ഥാനത്തിന്റെ വാദം കേള്‍ക്കാതെയെന്ന് സര്‍ക്കാര്‍.ഉത്തരവ് നടപ്പാക്കിയാല്‍ കേരളത്തിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
ഉത്തരവ് നിര്‍മാണം പുരോഗമിക്കുന്ന സുപ്രധാന പദ്ധതികളെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍. ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച വാദം സുപ്രീം കോടതി അടുത്തയാഴ്ച കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നായിരുന്നു ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ്.
https://www.facebook.com/Malayalivartha
























