ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടേയും സമാനതകളില്ലാത്ത നേതാവ് ജവാഹര്‍ലാല്‍ നെഹ്‌റു ഒഴിവാക്കപ്പെട്ടിരിക്കുന്നു;ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരന്‍ വി.ഡി. സവര്‍ക്കര്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു;ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്!ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം

ആസാദി കേ അമൃത് മഹോത്സവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ല . ഈ വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്.
ഇപ്പോൾ ഇതാ ഈ വിഷയത്തിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത് വന്നു.ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത് എന്നദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ വെബ്സൈറ്റ് ഹോം പേജ് ആണിത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഈ ഐസിഎച്ച്‌ആര്‍.
ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷങ്ങള്‍ നടത്തുകയാണത്രേ. അതിന്റെ ഭാഗമായി 8 പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിട്ടുണ്ട്.
അതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടേയും സമാനതകളില്ലാത്ത നേതാവ് ജവാഹര്‍ലാല്‍ നെഹ്‌റു ഒഴിവാക്കപ്പെട്ടിരിക്കുന്നു,
ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരന്‍ വി.ഡി. സവര്‍ക്കര്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്!
https://www.facebook.com/Malayalivartha

























