സ്‌കൂള്‍ ഗ്രൂപ്പിന്റെ വാട്ട്‌സ്‌ആപ്പ് കൂട്ടായ്മയില്‍ പഴയ സഹപാഠിയെ പരിചയം പുതുക്കി; അഞ്ചു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ, രണ്ടുപേരെയും കയ്യോടെ പിടികൂടി പോലീസ്

പൂര്‍വ വിദ്യാര്‍ത്ഥികലുടെ വാട്ട്സ്‌ആപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കി പ്രണയത്തിലായി. പിന്നാലെ പഴയ സ്‌കൂള്‍ സഹപാഠിയായിരുന്ന യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി പഴയ സഹപാഠിക്കൊപ്പം ഒളിച്ചോടിയത്. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് കുറ്റപ്പുറത്ത് തറയില്‍ രമ്യ(28), കാപ്പില്‍ മേക്ക് വന്ദനം വീട്ടില്‍ വികാസ്(28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കി രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. അടുത്തകാലത്താണ് വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത് എന്നാണ് ലഭ്യമാകുന്ന വിവരം. പത്ത് ദിവസം മുന്‍പായിരുന്നു ഇവരുടെ ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കായംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മന:പൂര്‍വ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പോലീസ് പറയുകയുണ്ടായി. കോടതിയില്‍ ഹാജരാക്കിയെ ഇരുവരെയും റിമാന്‍ഡ് ചെയ്തു.യുവാവ് അവിവാഹിതനാണ്.
https://www.facebook.com/Malayalivartha

























