Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കള‌ളനും കള‌ളിയും ആയേനെ! എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ... ജനങ്ങള്‍ കേള്‍ക്കെ പലതും വിളിച്ചുപറഞ്ഞ് തന്നെയും മോളെയും കള്ളനുമാക്കി: ആറ്റിങ്ങൽ സ്വദേശിക്ക് പിങ്ക് പോലീസിൽ നിന്നും ഉണ്ടായ ദുരനുഭവം ഞെട്ടിക്കുന്നത്

28 AUGUST 2021 02:13 PM IST
മലയാളി വാര്‍ത്ത

പോലീസ് ഏമാന്മാർക്ക് എന്തും ആകാമെന്നാണോ... ഇന്ന് ആറ്റിങ്ങൽ സ്വദേശിക്കുണ്ടായ ദുരനുഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. ആറ്റിങ്ങലില്‍ മോഷണം ആരോപിച്ച്‌ പൊലീസില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവന്ന ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രനും എട്ട് വയസുകാരി മകള്‍ക്കും പറയാനുള‌ളത് പോലീസിന്റെ ക്രൂരതയാണ്.

ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ ഐഎസ്‌ആര്‍ഒ വണ്ടി കാണാനായിരുന്നു മകളും ജയചന്ദ്രനും പോയത്. അവിടെയുണ്ടായിരുന്ന പിങ്ക് പൊലീസ് വണ്ടി നി‌ര്‍ത്തി വരാന്‍ പറയുകയായിരുന്നു. വന്നപ്പോള്‍ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു. തന്റെ ഫോണ്‍ നല്‍കിയപ്പോള്‍ ഇതല്ല വണ്ടിയിലിരുന്ന ഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഫോണ്‍ താന്‍ എടുത്തില്ലെന്ന് പറഞ്ഞതോടെ മകളെ വിളിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടിയോട് 'അച്ഛന്‍ എടുത്തുതന്ന ഫോണ്‍ ഇങ്ങെടുക്കടീ' എന്ന് ജനങ്ങള്‍ കേള്‍ക്കെ പറഞ്ഞു. ഭയന്നുപോയ മകള്‍ കരയാന്‍ തുടങ്ങി. ഉടന്‍ പൊലീസ് ജനങ്ങളെ വിളിച്ചുകൂട്ടുകയും താന്‍ ഫോണ്‍ മോഷ്‌ടിച്ചു, ദേഹ പരിശോധന നടത്തണം ഉടന്‍ സ്‌റ്റേഷനില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞതായി ജയചന്ദ്രന്‍ പറഞ്ഞു.

'കുട്ടി ഫോണ്‍ എടുത്ത് കാട്ടില്‍ കളഞ്ഞു' എന്ന് വനിതാ പൊലീസ് ആരോപിച്ചു. പിന്നെ 'നിന്നെപ്പോലിരിക്കുന്ന ഒരുത്തന്‍ കൊച്ചിനേം കൊണ്ടുവന്ന് മാല മോഷ്‌ടിച്ചു. നീയെല്ലാം ഇതിനുവേണ്ടി നടക്കുന്നതാണ്.' എന്ന് ജനങ്ങള്‍ കേള്‍ക്കെ പറഞ്ഞ് അവരുടെ മുന്നില്‍ തന്നെയും കുട്ടിയെയും പൊലീസ് കള‌ളനാക്കിയെന്ന് ജയചന്ദ്രന്‍ പറയുന്നു.

പിന്നീട് മോഷണം ആരോപിച്ച വനിതാ പൊലീസ് തന്നെ വാഹനത്തിലെ ബാഗില്‍ നോക്കിയപ്പോള്‍ ഫോണ്‍ നഷ്‌ടപ്പെട്ടിട്ടില്ലെന്ന് കണ്ടു. ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനും മോളും കള‌ളനും കള‌ളിയും ആയേനെ, എന്നെ ജോലി ചെയ്യാന്‍ പറ്റാത്ത പരുവം ആക്കിയേനെ' വിഷമത്തോടെ ജയചന്ദ്രന്‍ പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (18 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (38 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (2 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends