അമ്മയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ കാണാൻ പോയതോടെ അച്ഛന്റെ കൺട്രോൾ പോയി... കൊല്ലം കടയ്ക്കലില്‍ 13കാരന് ക്രൂരമര്‍ദനം... പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായി; കയ്യോടെ തൂക്കിയെടുത്ത് പോലീസ്...

കൊല്ലം കടയ്ക്കലില്‍ 13കാരന് ക്രൂരമര്‍ദനം. പിതാവ് മകനെ ക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തുടര്‍ന്ന് ഇയ്യാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കടക്കല്‍ കുമ്മിള്‍ കാഞ്ഞിരത്തുംമൂട് സ്വദേശിയായ നാസറുദ്ദീനാണ് അറസ്റ്റിലായത്. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പൊലീസ് കുട്ടിക്കു കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.
പിതാവ് നാസാറുദീനെതിരെ ജ്യൂവനയില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെകോടതിയില്‍ ഹാജരാക്കും.
ഇന്നലെ ഉച്ചയോടെ മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തത്.
മര്‍ദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയരുനിസ്സ കടക്കല്‍ സിഐയെ വിളിച്ച് പരാതിപറയുകയും തുടര്‍ന്ന് പൊലീസ് എത്തി പിതാവ് നാസാറുദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























