കപ്പിത്താനെ കാണാനില്ലേ... പരിഹാസം താങ്ങാനായികാണില്ല! ഒടുവിൽ വാർത്താസമ്മേളനത്തിനൊരുങ്ങി മുഖ്യമന്ത്രി; കേരളം കൊതിച്ച ആറുമണി വാർത്താസമ്മേളനം ഇന്ന്, പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

ഒരുമാസത്തെ ഇടവേളയ്ക്കുശേഷം മുഖ്യമന്ത്രി ഇന്ന് 6 മണിക്ക് മധ്യമങ്ങളെ കാണും. ജൂലൈ മാസത്തിലാണ് ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പ്രതിദിന വാര്‍ത്തസമ്മേളനം നടത്തിയത്. കുറച്ച് നാളായി വാര്‍ത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകള്‍ മറച്ചുവെക്കാനാണെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു.
ഇന്ത്യക്ക് മുഴുവന്‍ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ കോവിഡ് വ്യാപനം മാറുമ്ബോള്‍ മുഖ്യമന്ത്രിയെ കാണാനില്ലെന്നും കേരളത്തില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം സാഹചര്യം അദ്ദേഹം വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് നടക്കുന്ന ഒരു കാര്യവും ഗൗരവമായി കാണാതെയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യമുന്നയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നതും ശ്രദ്ധേയമാണ്.
'ഈ കപ്പല്‍ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്, നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താന്‍ കണ്ണന്‍ സ്രാങ്ക്' എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പരഹാസം. എന്നാല്‍, ഒടുവില്‍ പരിഹാസം സഹിക്കാതെ വീണ്ടും പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയന്‍. ഇന്നു വൈകിട്ട് ആറു മണിക്കാണ് വാര്‍ത്താസമ്മേളനം.
https://www.facebook.com/Malayalivartha

























