ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടി; മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരും; സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടു ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിനേഷന്‍ ധ്രുത ഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കുമെന്നു പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാനുപാതികമായി വാക്‌സിന്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണു കേരളം. ഒരു ദിവസം അഞ്ചു ലക്ഷം വാക്‌സിന്‍ വരെ വിതരണം ചെയ്യാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.മരണ നിരക്ക് പിടിച്ചു നിര്‍ത്തി. മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ക്കു നല്‍കി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണു സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ കൂടുതല്‍ ജാഗ്രതയോടെ മുന്‍പോട്ടു പോയേ മതിയാകൂ. നിയമസഭയും ഓണാവധിയും ആയതിനാലാണ് വാര്‍ത്താ സമ്മേളനത്തിന് ഇടവേള വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























