സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും; രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയായിരിക്കും രാത്രികാല കര്‍ഫ്യു

കേരളത്തില്‍ വര്‍ധിച്ചുവരുന്ന കൊറോണ കേസുകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയായിരിക്കും രാത്രികാല കര്‍ഫ്യു. പ്രതിവാര രോഗവ്യാപന തോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓണക്കാലത്തിനുശേഷം രോഗവ്യാപനം പിന്നെയും കൂടി. രോഗവ്യാപനം കൂടുന്നതനുസരിച്ച് ചികിത്സാ സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസം അഞ്ചു ലക്ഷം വാക്‌സിന്‍വരെ വിതരണം ചെയ്യുന്നു. മരണ നിരക്കു പിടിച്ചു നിര്‍ത്താനും കഴിഞ്ഞു. എന്നാല്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന അനുസരിച്ച് മരണവും വര്‍ധിക്കുന്നു. കേരളത്തില്‍ 2.78 കോടി ആളുകള്‍ക്കു വാക്‌സിന്‍ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























