പരിശോധന കടുപ്പിക്കുന്നു..... ആര്‍.ടി.പി.സി. ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും തിരിച്ചയയ്ക്കുന്നു

പരിശോധന കടുപ്പിക്കുന്നു...ആര്‍.ടി.പി.സി. ആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കേരള തമിഴ് നാട് അതിര്‍ത്തിയില്‍ നിന്നും തിരിച്ചയയ്ക്കുന്നു. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത രേഖയുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ടെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി.
കേന്ദ്രസര്‍ക്കാറും ഈ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാടുകാണി ഉള്‍പ്പെടെ ചില ചെക്ക്‌പോസ്റ്റുകളില്‍ ആര്‍.ടി.പി.സി.ആര്‍ വേണമെന്ന് നിര്‍ബന്ധിക്കുന്നതായി പരാതിയുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയായ പാട്ട വയലിലേക്ക് സര്‍വിസ് നടത്തുന്ന മലബാര്‍ ബസില്‍ എത്തുന്നവരെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി വരുന്നത്.
കേരളത്തില്‍നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കണമെന്ന ഉത്തരവിറക്കിയത് കേരളത്തില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ്.
"
https://www.facebook.com/Malayalivartha

























