ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യ ജോളിയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് കുടുംബകോടതിയില്‍..... കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബകോടതിയില്‍...

ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യ ജോളിയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് കുടുംബകോടതിയില്‍.....
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബകോടതിയില്‍...ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിച്ചാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.
തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍ പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്.
എന്നാല്‍ ഈ രണ്ടു മരണങ്ങള്‍ ഉള്‍പ്പെടെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന ആറു മരണങ്ങളും കൊലപാതകങ്ങളാണെന്ന് 2019 ഒക്ടോബറില്‍ പൊലീസ് കണ്ടെത്തി.
ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും.
"
https://www.facebook.com/Malayalivartha

























