Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആര്‍ എസ് പി പിളരുമോ? കോണ്‍ഗ്രസിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ ഷിബു ബേബി ജോണുമായി എന്‍.കെ. പ്രേമചന്ദ്രന്‍ യോജിക്കുന്നില്ലെന്ന്‌ സൂചനകള്‍

31 AUGUST 2021 11:04 AM IST
മലയാളി വാര്‍ത്ത

ആര്‍ എസ് പി പിളരുമോ? കോണ്‍ഗ്രസിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ ഷിബു ബേബി ജോണുമായി എന്‍.കെ. പ്രേമചന്ദ്രന്‍ യോജിക്കുന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.ഇടതു മുന്നണിയില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആവില്ലെന്ന് അദ്ദേഹം ഷിബുവിനെ അറിയിച്ചെന്നാണ് സൂചന.

എന്‍.കെ. പ്രേമചന്ദ്രനെയും കൂട്ടി ഇടതുമുന്നണിയിലെത്താനാണ് ഇടതു നേതാക്കള്‍ ഷിബുവിനു നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഷിബു ബേബി ജോണിന്റെ നീക്കങ്ങളോട് പ്രേമചന്ദ്രന്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഷിബുവിന് ചവറയില്‍ നിന്നും നിയമസഭയിലെത്തണമെങ്കില്‍ സി പി എമ്മിന്റെ ആവശ്യമുണ്ട്. ഇടതുതൊഴിലാളികളുടെ ഉറച്ച കോട്ടയാണ് ചവറ.അവിടെ നിന്നും ഇടതു മുന്നണിയിലില്ലാത്ത ഒരാള്‍ക്ക് ജയിക്കാനാവില്ല.

 



മുന്നണി മാറിയേ തീരൂ എന്നാണ് ആര്‍എസ്പി നേതൃത്വം പറയുന്നത്. യുഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് ദോഷം ചെയ്യുമെന്ന തീരുമാനത്തിലാണ് ഒരു വലിയ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നത്. എന്നാല്‍ പ്രേമചന്ദ്രന്റെനേതൃത്വത്തില്‍ ആര്‍എസ്പിക്ക് അകത്ത് ഉള്‍പ്പോരും കനക്കുകയാണ്. ഇടതുമുന്നണിയുമായി സഹകരണത്തിന് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം താല്‍പര്യം പ്രകടിപ്പിക്കാത്തതിന് കാരണം പിണറായിയോടുള്ള പ്രേമചന്ദ്രന്റെ വിയോജിപ്പാണ്.

ഇടതുമുന്നണി വിട്ടതില്‍ ആര്‍ എസ് പി നേതാക്കള്‍ പ്രേമചന്ദ്രനെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ രൂക്ഷമായാണ് പ്രേമചന്ദ്രന്‍ പ്രതികരിച്ചത്.

 



നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് യുഡിഎഫ് വിടണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായത്. എല്‍ഡിഎഫ് വിട്ട് വന്ന ശേഷം ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാന്‍ ആര്‍എസ്പിക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും പ്രാതിനിധ്യം നാമമാത്രം. ശക്തി കേന്ദ്രമായ ചവറയില്‍ പോലും ഇത്തവണ തോറ്റു. എന്നാല്‍ ആര്‍എസ്പിയില്‍ നടക്കുന്ന ചര്‍ച്ചകളോട് കരുതലോടെയാണ് സിപിഎം പ്രതികരിക്കുന്നത്. പ്രേമചന്ദ്രനാണ് ആര്‍ എസ് പി യിലെ കരുത്തനായ നേതാവ്. ഷിബു ബേബി ജോണിനോടും എതിര്‍പ്പില്ല.കെ. എം. മാണിയുടെ മകന്‍ ഇടതുമുന്നണിയിലെത്തിയതു പോലെ ബേബി ജോണിന്റെ മകനെയും ഇടതുമുന്നണിയിലെത്തിക്കുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ഷിബു ബേബി ജോണടക്കം നേതാക്കള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഷിബു ബേബി ജോണിനെ മുന്നില്‍ നിര്‍ത്തി സി പി എം ചര്‍ച്ചകള്‍ തുടരും.



സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞ് പത്രസമ്മേളനത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചത് തന്റെ സി പി എം വിരോധം വ്യക്തമാക്കാന്‍ വേണ്ടിയാണ്. ഇത് കഴിഞ്ഞ ദിവസവും പ്രേമചന്ദ്രന്‍ തുടര്‍ന്നു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ യു ഡി എഫിന്റെ ശക്തമായ സാന്നിധ്യമാണ് പ്രേമചന്ദ്രന്‍.അദ്ദേഹമില്ലാതെ എല്‍ ഡി എഫില്‍ പോയാല്‍ കറിവേപ്പിലയില്ലാത്ത കറി പോലെയാവുമെന്ന ഭയം സി പി എമ്മിനുണ്ട്.

സി പി എമ്മിനാകട്ടെ പ്രേമചന്ദ്രനെ കൂടിയേ തീരൂ.ആര്‍ എസ് പിയിലെ ഏറ്റവും കരുത്തനായ നേതാവാണ് പ്രേമചന്ദ്രന്‍.അസീസിനും ഷിബുവിനുമൊന്നും ഗ്ലാമറില്ല. ഗ്ലാമര്‍ കുറഞ്ഞ നേതാക്കള്‍ പാര്‍ട്ടി വിട്ടാല്‍ ഫലമില്ലെന്ന് ഇടതുമുന്നണിക്ക് നന്നായറിയാം. അതിനാലാണ് പ്രേമചന്ദ്രന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ഇടതു മുന്നണി ആവശ്യപ്പെടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends