തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 3,177 പേര്‍ക്ക്; ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,06,588, 3,88,922 പേർ ആകെ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം 3,177 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 2,662 പേര് രോഗമുക്തരാവുകയും ചെയ്തു. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,796 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,06,588 ആണ്. ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത് 3,88,922 പേരെ. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത് 25.76% ആണ്.
ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വഴി 3,164 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുമുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 200 പുരുഷന്‍മാരും 223 സ്ത്രീകളും 10 വയസ്സിനു താഴെ 133 ആണ്‍കുട്ടികളും 123 പെണ്‍കുട്ടികളുമുണ്ട്.
അതോടൊപ്പം തന്നെ 10,168 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 4007 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 388 പേര്‍ ആശുപത്രിയിലും 3,619 പേര്‍ വീടുകളിലുമാണ് ഉള്ളത്. 12,331 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതില്‍ 5,298 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,805 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 228 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 28,65,781 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
https://www.facebook.com/Malayalivartha

























