കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 3 മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ സംഘത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുത് എന്നിവയാണ് ഉപാധികള്‍.
മാസത്തില്‍ 2 ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി ഒപ്പിടണം. 2 ലക്ഷം രൂപയുടെ ബോണ്ടും തതുല്യ തുകക്കുള്ള 2 ആള്‍ ജാമ്യവും സമര്‍പ്പിക്കണം, പാസ്‌പ്പോര്‍ട്ട് കോടതി മുമ്പാകെ സറണ്ടര്‍ ചെയ്യണം തുടങ്ങിയവയും ഉപാധികളില്‍ പെടുന്നു.
ജൂണ്‍ 28-നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം .
" fr
https://www.facebook.com/Malayalivartha

























