ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ യുവാവ് താഴെ വീണ് മരിച്ചു

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ യുവാവ് താഴെ വീണ് മരിച്ചു. കട്ടപ്പന ടൗണില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് വീണത്.
കട്ടപ്പന ലബ്ബക്കട പുളിക്കല്‍ ജോസിന്റെ മകന്‍ ജോബിന്‍ (21) ആണ് മരിച്ചത്. കട്ടപ്പന-പുളിയന്‍മല റൂട്ടില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. കല്യാണത്തണ്ടില്‍നിന്നാണ് ഇവര്‍ കെട്ടിടത്തിനു മുകളില്‍ എത്തിയതെന്ന് സംഘത്തിലുള്ള ഒരാള്‍ പറയുന്നു.
ജോബിന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് പറയുന്നുണ്ടെങ്കിലും വ്യക്തതയില്ല.സംഘത്തിലുണ്ടായിരുന്നവരില്‍ നാലുപേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്തു. മൃതദേഹം കട്ടപ്പന സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha

























