മൂവാറ്റുപുഴ തൃക്കളത്തൂര്‍ വാഹനാപകടത്തില്‍പ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരണത്തിന് കീഴടങ്ങി... സങ്കടം അടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

മൂവാറ്റുപുഴ തൃക്കളത്തൂര്‍ വാഹനാപകടത്തില്‍പ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമര്‍നാഥ് ആര്‍ പിള്ള (20) മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ബാംഗ്ലൂരില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു അമര്‍നാഥും മൂന്ന് ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴയ്ക്ക് അടുത്ത് എം.സി റോഡില്‍ തൃക്കളത്തൂരില്‍ വച്ച് ലോറിയുമായി തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരും തത്ക്ഷണം മരിച്ചു . അമര്‍നാഥിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആദിത്യന്റേയും അമര്‍നാഥിന്റേയും മാതൃസഹോദരിയുടെ മക്കളാണ് വിഷ്ണുവും അരുണ് ബാബുവും. മൂന്ന് മക്കളെ നഷ്ടപ്പെട്ട മരവിപ്പില്‍ നില്‍ക്കുന്ന കുടുംബത്തിന് അരുണ്‍ ബാബുവിന്റെ മരണം വലിയ ആഘാതമായി മാറി .
https://www.facebook.com/Malayalivartha

























