നിയമസഭ കൈയാങ്കളികേസ് പിന്‍വലിക്കുന്നതിനെതിരെ നല്‍കിയ തടസ്സ ഹര്‍ജികളില്‍ അടുത്ത മാസം സെപ്റ്റംബര്‍ 6 ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും..

നിയമസഭ കൈയാങ്കളികേസ് പിന്‍വലിക്കുന്നതിനെതിരെ നല്‍കിയ തടസ്സ ഹര്‍ജികളില്‍ അടുത്ത മാസം സെപ്റ്റംബര്‍ 6 ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്.
കേസില്‍ പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയിട്ടുള്ള വിടുതല്‍ ഹര്‍ജികളും രമേശ് ചെന്നിത്തലയുടെ തടസ്സ ഹര്‍ജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത് . കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രീം കോടതി പ്രതികളോട് വിചാരണ നേരിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
കേസ് തള്ളി കളയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ക്കെതിരെ രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് തടസ്സ ഹര്‍ജികള്‍ നല്‍കിയത്. കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാല്‍ പ്രോസിക്യൂഷന്‍ പക്ഷപാതമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ വാദിച്ചു.
അതിനാല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ്സ ഹര്‍ജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിന്‍വലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം.
മുന്‍ വിധിയോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാണ് പ്രോസിക്യൂഷനെ വിമര്‍ശിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭക്കുള്ളില്‍ നടന്ന കൈയാങ്കളിയില്‍ പൊതുമുതല്‍ നശിപ്പിച്ചതാണ് ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്.
https://www.facebook.com/Malayalivartha

























