കൊച്ചി കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയ്‌ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി! രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം.. സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദ്ദേശം

കൊച്ചി കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയ്‌ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
മൂന്ന് മാസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം.
സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ജൂണ്‍ 28നാണ് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് അര്‍ജ്ജുന്‍ അയങ്കി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha

























