Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സുധാകരനും സതീശനും വടി എടുത്തു ആദ്യ തല്ല് ഉമ്മൻചാണ്ടക്കും രമേശ് ചെന്നിത്തലയ്ക്കും! ഇനി ശുദ്ധി കലാശം

31 AUGUST 2021 05:04 PM IST
മലയാളി വാര്‍ത്ത

തറവാടിന്റെ ഓടും കഴുക്കോലും മാത്രമല്ല അടിത്തറയും ഭിത്തിയും ഇളക്കിയുള്ള പൊളിച്ചുപണിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. കെപിസിസിയുടെ തലനരച്ച നിരയില്‍പ്പെട്ട കെ ശിവദാസന്‍നായരും തൊട്ടടുത്ത തലമുറക്കാരന്‍ എപി അനില്‍കുമാറും വരെ അച്ചടക്കവാളിന് അടയില്‍പ്പെട്ടതിനു പിന്നാലെയാണ് ജനറല്‍ സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

 

 

 

 

 

സസ് പെന്‍ഡ് ചെയ്തിട്ടും തെറ്റുതിരുത്താന്‍ തയാറാകാതെ വന്ന പ്രശാന്തിനെ സ്‌കൂളില്‍ നിന്നു തന്നെ പുറത്താക്കി കെ സുധാകരന്‍ മഴുവെറിഞ്ഞിരിക്കുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയും നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന പ്രശാന്തിനു പിന്നാലെ ഇന്നും നാളെയുമായി വേറെയും പുറത്താകലോ പുറത്താക്കലോ കോണ്‍ഗ്രസിലുണ്ടാകുമെന്ന് തീര്‍ച്ചയായിരിക്കുന്നു. ഇനിയും തലകള്‍ ഉരുളുമെന്ന പരസ്യപ്രസ്താവന കണ്ണൂരിന്റെ രാഷ്ട്രീയകളരിയില്‍നിന്നെത്തിയ സുധാരകരന്‍ പറയുന്നതിനിടെയാണ് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു ചാവേറായി പൊട്ടിത്തെറിച്ചു.  നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതു മുതല്‍ ഇടറി നിന്ന ഗോപിനാഥ് പിസി ചാക്കോയുടെ ശിക്ഷ്യനായി ലതികാ സുഭാഷിന്റെ പിന്‍ഗാമിയായി എന്‍സിപിയിലേക്ക് പോകുമെന്നും സൂചന ഉയരുന്നു.

 

 

 

 

 

അതല്ല, സിപിഎമ്മിലേക്കാണ് ഗോപിനാഥിന്റെ അടുത്ത ചാട്ടമെന്നും അണിയറിയില്‍ സംസാരമുയരുകയാണ്. ഡിസിസി പുനസംഘടനയോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ തുടക്കമായ കൊടുങ്കാറ്റും പേമാരിയും എന്തൊക്കെ ദുരന്തങ്ങളുണ്ടാക്കുമെന്നാണ് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനും അതിനുശേഷവുണ്ടായ അടികളികളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പിളരലും പുറത്താകലുമെന്ന് വ്യക്തമാണ്.

 

 

 

 

 

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും നയിക്കുന്ന പുതിയ ഗ്രൂപ്പിന്റെ ശാക്തീകരണത്തോടെ പഴയ എ,ഐ ഗ്രൂപ്പുകളാണ് തരിപ്പണമായിരിക്കുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം എ ഗ്രൂപ്പിന് ചില്ലറ ക്ഷീണമല്ല വരുത്തിവച്ചിരിക്കുന്നത്. അന്നു മുതല്‍ ടി സിദ്ധിഖ്, പിടി തോമസ് തുടങ്ങിയവര്‍ക്ക് ഉമ്മന്‍ ചാണ്ടിയോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനം സ്വപ്‌നം കണ്ടു നടന്ന  തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എ  ഗ്രൂപ്പ് നേതൃത്വവുമായി അതൃപ്തിയിലായി.

 

 

 

 

 

 

കോട്ടയം ഡിസിസിയില്‍ ഉള്‍പ്പെടെ പുനഃസംഘടനയില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചപ്പോള്‍ പട്ടികയെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത് തന്റെ അകല്‍ച്ച തിരുവഞ്ചൂര്‍ കൂടുതല്‍ പരസ്യമാക്കുകയും ചെയ്തു. അറ്റകൈ പ്രയോഗമെന്ന നിലയില്‍ വയോധിക നിരയില്‍പ്പെട്ട വിശ്വസ്തനായ കെസി ജോസഫിനെ കോട്ടയം ഡിസിസി അധ്യക്ഷ പദവിയില്‍ അവരോധിക്കാന്‍ വരെ ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിരുന്നവെന്നാണ് സൂചന. കോട്ടയത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കു നഷ്ടമായി എന്നതാണ് പുതുപ്പള്ളിയില്‍ ഇനി സംഭവിക്കാന്‍ പോകുന്ന ചാണ്ടി ദുരന്തം. കെപിസിസിസി വര്‍ക്കിംഗ് പസിഡന്റുമാരായ പി.ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും എ ആണെങ്കിലും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്നു പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ്.

 

 

 

 

 

മാത്രവുമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എംപിമാര്‍ ഭൂരിപക്ഷവും ഗ്രൂപ്പ് കളി വിട്ടു പുതിയ നേതൃത്വവുമായി അവര്‍ സമ്പര്‍ക്കത്തിലാണ്. ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, അടൂര്‍ പ്രകാശ് തുടങ്ങി ഒരു നിര എംപിമാര്‍ കേരളത്തിലുണ്ടോ എന്നു പോലും ആര്‍ക്കും അറിയില്ല. മാത്രവുമല്ല കേരളത്തിലെ നാല് കോണ്‍ഗ്രസ് എംപിമാര്‍ ഗള്‍ഫില്‍ ഉള്‍പ്പെടെ സ്വന്തം ബിസിനസ് സംരഭങ്ങളുമായി ബന്ധപ്പെട്ട് കഴിയുകയാണെന്നും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ട് മാസങ്ങളായെന്നും വ്യാപകപരാതി ഉയരുകയും ചെയ്യുന്നു.

 

 

 

 

ഡിസിസി പുനസംഘടനയ്ക്കു മുന്നോടിയായി സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എകെ ആന്റണിയെയും സ്വാധീനിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ നീക്കങ്ങളും പരാജയമടയുകയായിരുന്നു. മാത്രവമല്ല പഴയ എ ഗ്രൂപ്പ് ആചാര്യനായ എകെ ആന്റണി താന്‍ ഗ്രൂപ്പുകളിക്കുമില്ലെന്നും പുതിയ തലമുറയ്ക്ക് അവസരം നല്‍കി കളം വിടാന്‍ ഉമ്മന്‍-രമേശ് ടീമിനെ ഉപേേദശിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഐ ഗ്രൂപ്പിലായിരുന്ന കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, വി.ഡി.സതീശന്‍, കെ.മുരളീധരന്‍ എന്നിവര്‍ വിവിധ പദവികളിലേക്കു വന്നതോടെ ഇപ്പോള്‍ പഴയ ഗ്രൂപ്പിന്റെ ഭാഗമല്ല.

 

 

 

 

 

 

മാത്രമല്ല വിവിധ ജില്ലകളില്‍ രമേശ് ചെന്നിത്തലയോടു കൂറു വിട്ടവിവിധ ജില്ലാ നേതാക്കള്‍ പുതിയ നേതൃചേരിക്കു കൈ കൊടുത്തു കഴിഞ്ഞു. ഗ്രൂപ്പിന്റെ വക്താവായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ ഗ്രൂപ്പ് നിലപാടിനെ പരസ്യമായി കയ്യൊഴിഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനി കോണ്‍ഗ്രസില്‍ സമവായ ചര്‍ച്ചയില്ലെന്നും പുതിയ ഡിസിസി അധ്യക്ഷന്‍മാരെ അംഗീകരിച്ച് മുന്നോട്ടുപോകാത്തവര്‍ ഏതു വലിയവരാണെങ്കിലും പുറത്തുപൊയ്‌ക്കൊള്ളാനും കെ സുധാകരന്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയും കേരളത്തില്‍ ഗ്രൂപ്പും സംഘട്ടനവും തുടര്‍ന്നാല്‍ നേരിട്ട് ഇടപെടുമെന്ന ഭീഷണി ഹൈക്കമാന്‍ഡും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതല്‍ കളിച്ചാല്‍ രമേശ് ചെന്നത്തലയും ദേശീയ സ്ഥാപനപവികള്‍ക്ക് കോട്ടമുണ്ടാകുമെന്നും മുന്നറിയിപ്പ് വന്നുകഴിഞ്ഞിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends