കണ്ണൂരില്‍ കുളിമുറിയില്‍ യുവതി തൂങ്ങി മരിച്ചത് ഭര്‍തൃപീഡനം കാരണം... തന്നെ കൂട്ടികൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖ പുറത്ത്

കണ്ണൂരില്‍ യുവതി കുളിമുറിയിലെ വെന്റിലേഷനില്‍ തൂങ്ങി മരിച്ച സംഭവം ഭര്‍തൃപീഡനം കാരണമാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. പയ്യന്നൂര്‍ കോറോം ക്ഷീരസംഘത്തിലെ ഡ്രൈവര്‍ വെള്ളൂര്‍ ചേനോത്തെ കിഴക്കേപുരയില്‍ വിജേഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷ (26)യെയാണ് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് സുനീഷ, സഹോദരന് അയച്ച ശബ്ദരേഖയാണ് പുറത്തുവന്നത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒന്നര വര്‍ഷം മുമ്ബാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഭര്‍ത്താവ് വിജീഷില്‍നിന്ന് നിരന്തരം മര്‍ദ്ദനം നേരിട്ടെന്ന് വ്യക്തമാവുന്ന ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ശബ്ദരേഖ പറയുന്നു. തന്നെ കൂട്ടികൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാവില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിലുണ്ട്.
https://www.facebook.com/Malayalivartha

























