കരിപ്പൂര്‍ വഴി വീണ്ടും കോടികളുടെ സ്വര്‍ണ്ണക്കടത്ത്... ദമ്ബതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് 292 പവന്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 292 പവന്‍ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് പുറക്കാട് സ്വദേശി നമ്ബൂരി മഠത്തില്‍ ഷെഫീഖ്, ഭാര്യ സുബൈറ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. 2343.310 ഗ്രാം സ്വര്‍ണം ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള നാല് പാക്കറ്റുകളില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. സിപിഡി കാലിക്കറ്റ് ടീമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള നാല് പാക്കറ്റുകളില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഷെഫീഖില്‍ നിന്നും 146.29 പവന്‍ (1170.380 ഗ്രാം) സ്വര്‍ണ്ണ മിശ്രിതവും ഭാര്യ സുബൈറയില്‍ നിന്ന് 146.61 പവനും (1172.930) ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha

























