വിവാഹ വാഗ്ദാനം നൽകി 37കാരിയെ നാലുവര്‍വർഷം പീഡിപ്പിച്ചു; നാല് മക്കളുടെ പിതാവായ വിവാഹിതൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചത് നാലുവർഷം. സംഭവത്തിൽ ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവും അറസ്റ്റ് ചെയ്തു. 37 കാരിയായ കടമ്പഴിപ്പുറം സ്വാദേശിയെ പീഡിപ്പിച്ച കേസിൽ
കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടില്‍ അബ്ദുസമദി(36)നെയാണ് അറസ്റ്റ് ചെയ്തത്.
2017 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ മൂന്ന് മക്കളുടെ മാതാവും കടമ്പഴിപ്പുറം സ്വദേശിയുമായ യുവതിയെ നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നിരസിക്കുകയും പീഡനം തുടരുകയും ചെയ്തതാണ് പരാതിപ്പെടാന്‍ കാരണമെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. അബ്ദുസമദിന് നിലവില്‍ ഭാര്യവും മക്കളുമുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























