Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

താലിബാനെ വിറപ്പിച്ച് പഞ്ച്ഷീര്‍...യുഎസ് പിന്‍വാങ്ങിയതിനു പിന്നാലെ താലിബാന്‍ ചെന്നത് പഞ്ച്ഷീറിലേക്ക്; താലിബാന്റെ പ്രകോപനത്തിന് കീഴടങ്ങാതെ ശക്തമായി പോരാട് പഞ്ച്ഷീര്‍ സേന; പഞ്ച്ഷീര്‍ കവാടത്തില്‍ ഭീകരരും പ്രതിരോധ സേനയും നേര്‍ക്കുനേര്‍

01 SEPTEMBER 2021 08:48 AM IST
മലയാളി വാര്‍ത്ത

അമേരിക്ക പിന്‍മാറിയതോടെ താലിബാന്റെ അടുത്ത ലക്ഷ്യം പഞ്ച്ഷീറായി. അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറിലേക്കുളള പ്രവേശന കവാടമായ ഗുല്‍ബഹാര്‍ പ്രദേശത്ത് അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുളള പ്രതിരോധ സേനയും താലിബാനും തമ്മില്‍ കനത്ത പോരാട്ടം തുടരുകയാണെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റുമുട്ടലില്‍ ഗുല്‍ബഹാര്‍ റോഡിനെ പഞ്ച്ഷീറുമായി ബന്ധിപ്പിക്കുന്ന ഒരു പാലം താലിബാന്‍ തകര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ നതിക് മാലിക്‌സാദ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി പഞ്ച്ഷീര്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ടോളം താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പഞ്ച്ഷീറിന് നേരെ തിങ്കളാഴ്ച രാത്രി താലിബാന്‍ ആക്രമണം നടത്തിയതായി താലിബാനെതിരായ പ്രതിരോധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന അഹ്മദ് മസൂദിന്റെ വക്താവ് ഫഹീം ദാഷ്തി പറഞ്ഞു. പഞ്ച്ഷീര്‍ സേനയില്‍ ചേര്‍ന്ന മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കിടുന്നത് തടയാന്‍ താലിബാന്‍ ഞായറാഴ്ച പഞ്ച്ഷീറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

 



അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ പഞ്ച്ഷീര്‍ കീഴടക്കാന്‍ ഇതുവരെ താലിബാന് കഴിഞ്ഞിട്ടില്ല. താലിബാന് എതിരെ പോരാടുന്ന നിരവധിപേര്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. ഐതിഹാസിക അഫ്ഗാന്‍ വിമത കമാന്‍ഡര്‍ അഹ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂദും അംറുല്ല സാലിഹും പഞ്ച്ഷിര്‍ താഴ്വരയിലാണ് ഉളളത്. അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതോടെ അഫ്ഗാനിലെ സംഭവ വികാസങ്ങളെ ലോകം ജനത ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

അതേസമയം താലിബാനു മുന്നില്‍ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് താലിബാന്‍ വിച്ഛേദിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുന്‍ ഉപരാഷ്ട്രപതി അമറുള്ള സലേയുടെ ട്വീറ്റുകള്‍ തടയുന്നതിനു വേണ്ടിയുള്ള നടപടിയായാണ് ഇതിനെ പലരും കാണുന്നത്.



അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രവിശ്യകള്‍ എല്ലാം താലിബാനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ പഞ്ച്ഷീര്‍ താഴ്‌വര മാത്രമാണ് ഇപ്പോഴും താലിബാനു മുന്നില്‍ കീഴടങ്ങാതെ നില്‍ക്കുന്നത്.

അഫ്ഗാനിലെ മുന്‍ വിമത നേതാവ് അഹമദ് ഷാ മസൂദിന്റെ മകന്‍ അഹമദ് മസൂദും നിലവില്‍ അമറുള്ള സലേയോടൊപ്പം പഞ്ച്ഷീര്‍ താഴ്‌വരയിലാണുള്ളത്. ഇതെല്ലാമാണ് പഞ്ച്ഷീറിനെ താലിബാന്‍ നോട്ടമിടാനുള്ള പ്രധാന കാരണം.ആഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഘനി രാജ്യം വിട്ടപ്പോള്‍ ഭരണഘടനയനുസരിച്ച് സലേ സ്വയം അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ സലേയുടെ നേതൃത്വം അമേരിക്കയടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ഇതുവരെയായും അംഗീകരിച്ചിട്ടില്ല.



അതേസമയം താലിബാനെ ചെറുത്തുനില്‍ക്കുന്ന പഞ്ച്ഷീര്‍ താഴ്‌വര കീഴടക്കാന്‍ നീക്കം ആരംഭിച്ചു. നൂറുകണക്കിന് സായുധ സംഘത്തെ താഴ്‌വരയിലേക്ക് അയച്ചതായി താലിബാന്‍ അറിയിച്ചു. താലിബാന്‍ വിരുദ്ധ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന പഞ്ച്ഷീര്‍ കാബൂളിന്റെ വടക്കു ഭാഗത്താണ്.

പ്രധാനമായും മുന്‍സര്‍ക്കാറിലെ ചില സൈനികരും ഇവിടെയുണ്ട്. താലിബാനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് ഇവിടെയുള്ളത്. പഞ്ച്ഷീര്‍ കീഴടക്കുകയാണ് ലക്ഷ്യമെന്ന് താലിബാന്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends