Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചൂട്പിടിച്ച് മറ്റൊരു വിവാദം... ജ്യൂസില്‍ ലഹരി മരുന്ന് കലക്കി നല്‍കിയ ശേഷം നീലച്ചിത്രമെടുത്തെന്ന പരാതിയുമായി മുന്‍ മിസ് ഇന്ത്യ; പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്; ഞാനും ഒരു ഇരയാണ്; വെട്ടിത്തുറന്ന് പറഞ്ഞ് പാരി പാസ്വാന്‍

01 SEPTEMBER 2021 09:40 AM IST
മലയാളി വാര്‍ത്ത

നീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജയിലിലായ ഷില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രെയുടെ ഇപ്പോഴത്തെ അവസ്ഥ ആര്‍ക്കും അറിയില്ല. അതിന് പിന്നാലെ മറ്റൊരു സിനിമാ നിര്‍മ്മാണ കമ്പനിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍ രംഗത്തെത്തി.

സിനിമ നിര്‍മാണക്കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്‌തെന്നു പാരി പാസ്വാന്‍ ആരോപിച്ചു. കേസ് ഇപ്പോഴും മുംബൈ പൊലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ അവര്‍ പറഞ്ഞു.

 



'പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണ്' എന്ന് അവര്‍ പറഞ്ഞു. 2019ല്‍ മിസ് ഇന്ത്യയായ പാരി, മോഡല്‍ കൂടിയാണ്.

അടുത്തിടെ ഭര്‍ത്താവ് നീരജ് പാസ്വാനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ പാരി ഇടംപിടിച്ചിരുന്നു. പാരി നല്‍കിയ സ്ത്രീധന പീഡന പരാതിയെ ഭര്‍ത്താവ് ജയിലിലാണ്. തുടര്‍ന്ന്, നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ കെണിയില്‍ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചിരുന്നു.

 



എന്നാല്‍ സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ ജാര്‍ഖണ്ഡിലെ കത്രാസ് പൊലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.

അതേസമയം നീലച്ചിത്രക്കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം ആദ്യമായി നടി ശില്‍പ ഷെട്ടി പൊതുവേദിയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു ധനശേഖരണാര്‍ഥം നടത്തിയ പരിപാടിയിലാണ് അവര്‍ പങ്കെടുത്തത്. ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ കാണാനാണു ശ്രമിക്കേണ്ടതെന്നു ശില്‍പ ഷെട്ടി പറഞ്ഞു. യോഗ, വ്യായാമം, ശാരീരികക്ഷമത എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ശില്‍പ ഷെട്ടി ശ്വസനസംബന്ധമായ വ്യായാമങ്ങളാണു കോവിഡ് ധനശേഖരണത്തിനുളള പരിപാടിയില്‍ അവതരിപ്പിച്ചത്.



മനസ്സിന്റെ മടുപ്പിനെ അകറ്റാനും സന്തോഷവും പ്രസന്നതയും നിലനിര്‍ത്താനും പ്രാണായാമം ഏറെ ഉപകാരപ്രദമാണെന്നും ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാ ബാലന്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍ എന്നിവരടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ധനശേഖരണ പദ്ധതിയുടെ ഭാഗമാണ്. നീലച്ചിത്രക്കേസില്‍ കഴിഞ്ഞ മാസം 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വെല്ലുവിളികളുടേതായിരുന്നുവെന്ന് ശില്‍പ പറഞ്ഞു. ധാരാളം അഭ്യൂഹങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങളും അഭ്യുദയകാംക്ഷികളും എന്നെ അനാവശ്യമായി അധിക്ഷേപിച്ചു. എനിക്കും എന്റെ കുടുംബത്തിനും നേരെ ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയര്‍ന്നു. ഇതില്‍ എന്റെ നിലപാട് ഞാനിത് വരെ വ്യക്തമാക്കിയിരുന്നില്ല.

 



ഇനിയും അത് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും, കാരണം ഇത് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്, അതിനാല്‍ ദയവായി എന്റെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തുക. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ 'ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്' എന്ന എന്റെ തത്വശാസ്ത്രം ആവര്‍ത്തിക്കുന്നു എന്നും ശില്‍പ പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends