സ്പീക്കറെ തോല്‍പ്പിച്ചാല്‍ കെ റ്റി ഡി സി ചെയര്‍മാനാക്കും അന്തം വിട്ട് സി പി എം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാലക്കാട് നിന്നും മത്സരിച്ച എം.ബി.രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പി.കെ.ശശിയെ കെ റ്റി ഡി സി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. എം ബി.രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനുള്ള അംഗീകാരമായാണ് ഏറ്റവും ഗ്ലാമര്‍ പദവിയില്‍ നിയമനം നല്‍കിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വര്‍ത്തമാനം. സ്പീക്കറായി നിയമിതനായത് കൊണ്ട് രാജേഷിന് ഒന്നും മിണ്ടാന്‍ കഴിയുന്നില്ല.
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയെ സിപിഎം 20 19 ലാണ് തിരിച്ചെടുത്തത്. സി പി എമ്മിന്റെ പാലക്കാട് ജില്ലയിലെ ഏറ്റവും ശക്തനായ നേതാവായാണ് പി.കെ.ശശി അറിയപ്പെടുന്നത്. പിണറായി വിജയന്റെ വിശ്വസ്തനാണ് അദ്ദേഹം. രാജേഷിനെക്കാളും വിശ്വസ്തനാണ് പിണറായിക്ക് ശശി.
പുറത്താക്കിയ ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ 2019 ല്‍ തന്നെ തീരുമാനമായിരുന്നു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യതത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് പി കെ ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ശശി നല്ല പ്രവര്‍ത്തനം കാഴ്ചവച്ചെന്നായിരുന്നു ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞത്.
നവംബര്‍ 26നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.
ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എം ബി രാജേഷിന്റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നില്‍ ശശിയുടെ ഇടപെടലാണെന്നടക്കം ആരോപണം ഉയര്‍ന്നിരുന്നു.
ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിക്കാന്‍ പി ണറായി നേരിട്ടാണ് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ മരുമകന്‍ റിയാസിന്റെ കീഴിലാണ് കെ.റ്റി.ഡി.സി. പ്രവര്‍ത്തിക്കുന്നത്.
എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി കെ ശശിക്ക് നിയമനം നല്‍കിയത്. എം.വിജയകുമാര്‍ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമാണ്. അദ്ദേഹത്തെ പോലൊരു നേതാ വ് ഇരുന്ന കസേരയിലേക്കാണ് ശശി എത്തുന്നത്.
ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നല്‍കാതെ ശശിയെ മാറ്റിനിര്‍ത്തുകയായിരുന്നു.
2019 നവംബര്‍ 26 നാണ് ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പി.കെ.ശശിയെ കെ.റ്റി.ഡി സി യില്‍ നിയമിച്ചതില്‍ സി പി എം നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്, പാര്‍ട്ടിക്ക് വേണ്ടി വര്‍ഷങ്ങള്‍ അ ധ്വാനിച്ചവരെ ഒഴിവാക്കിയാണ് ശശിയെ പോലൊരു നേതാവിന് ഗ്ലാമര്‍ പൊസിഷന്‍ നല്‍കിയത്. ശശിയെ നിയമിച്ചതില്‍ എം.ബി.രാജേഷിനും അമര്‍ഷമുണ്ട്. ശശിയുടെ വോട്ടുമിറക്കല്‍ ഇല്ലായിരുന്നെങ്കില്‍ വി.കെ.ശ്രീകണ്ഠന്‍ പാലക്കാട് പാര്‍ലെമെന്റില്‍ നിന്നും ജയിക്കുമായിരുന്നില്ല.
https://www.facebook.com/Malayalivartha
























