Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'അവന്റെ ജാതകം വരെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കി അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച്‌ പുറത്തിറങ്ങാൻ പറ്റാത്തവിധം വിചാരണ തുടർന്നുകൊണ്ടേയിരുന്നും കാണണം. ഈ കഥയിൽ ആ മോനും അവന്റെ വീട്ടുകാരും ബോൾഡായി നിന്നു . എന്നാൽ നമുക്ക് ചുറ്റിലും അവനെ പോലുള്ള എത്രയോ പുരുഷന്മാർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുണ്ട്...' വൈറലായി കുറിപ്പ്

01 SEPTEMBER 2021 09:33 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമത്തിൽ ചർച്ചാവിഷയം മലപ്പുറം പോക്‌സോ കേസ് ആണ്. വെറും പതിനെട്ടു വയസ്സു മാത്രമുള്ള കുട്ടിത്തം വിട്ടുമാറാത്ത ഒരു കുട്ടി. ചെയ്യാത്ത തെറ്റിന്, അതും നാട്ടുകാർക്ക് മുന്നിൽ ഏറ്റവും അപഹാസ്യമായ രീതിയിലുള്ള ഒരു കേസിന്റെ പേരിൽ ആ കുഞ്ഞ് ജയിലിൽ കിടന്നത് മുപ്പത്തിയഞ്ച് ദിവസമാണ്. ഇന്നവന്റെ നിരപരാധിത്വം സമൂഹമധ്യത്തിൽ തെളിയുമ്പോഴും പാട്രിയാർക്കിക്കൽ പൊളിറ്റിക്കൽ കറക്ട്നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. കാരണം അവന്റെ ജെൻഡർ ആണിന്റെയാണ്. മലപ്പുറം തിരൂരങ്ങാടിയ്ക്കടുത്ത് തെന്നലയിൽ പോക്സോ കേസുമായി ബന്ധപ്പെട്ട് അഞ്ജു പാർവതി പ്രബീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വെറും പതിനെട്ടു വയസ്സു മാത്രമുള്ള കുട്ടിത്തം വിട്ടു മാറാത്ത ഒരു കുട്ടി. ചെയ്യാത്ത തെറ്റിനു ; അതും നാട്ടുകാർക്ക് മുന്നിൽ ഏറ്റവും അപഹാസ്യമായ രീതിയിലുള്ള ഒരു കേസിന്റെ പേരിൽ ആ കുഞ്ഞ് ജയിലിൽ കിടന്നത് മുപ്പത്തിയഞ്ച് ദിവസം. ഇന്നവന്റെ നിരപരാധിത്വം സമൂഹമധ്യത്തിൽ തെളിയുമ്പോഴും പാട്രിയാർക്കിക്കൽ പൊളിറ്റിക്കൽ കറക്ട്നെസോ സോഷ്യൽ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. കാരണം അവന്റെ ജെൻഡർ ആണിന്റെയാണ്. അവനോടൊപ്പം കൂടി നില്ക്കുന്ന ഒരു സമൂഹമായി നമ്മൾ മാറാത്തതുകൊണ്ടാണ് false accusations ന്റെ പുറത്ത് ഏതൊരാണിനെയും കുറ്റവാളിയാക്കാൻ ഒരു പെണ്ണ് ഒരുമ്പെട്ടാൽ മതിയെന്ന സിറ്റുവേഷൻ ഉണ്ടാവുന്നത്.

ശാസ്ത്രീയമായ ടെസ്റ്റുകളോ (DNA) സി സി ടിവി തെളിവുകളോ വീഡിയോകളോ ഇല്ലെങ്കിൽ ഏതൊരാണിനെയും കുറ്റവാളിയാക്കാൻ കഴിയുന്ന തരത്തിൽ ദുർബ്ബലമാണ് ഇവിടുത്തെ ചില നിയമങ്ങൾ . സ്ത്രീ സംരക്ഷണത്തിനു രാജ്യത്ത് ഒട്ടേറെ നിയമ പരിരക്ഷ ഉണ്ടെന്നു കരുതി ഒരു വാക്കിലോ ഒരു തുണ്ട് കടലാസ്സിലോ ഒരു ഫോൺ വിളിയിലോ ഒരു ആരോപണത്തിലോ കറങ്ങി വീഴുന്ന നിയമ സംവിധാനം നാടിനാപത്താണ്. ജുഡീഷ്യറിയുടെ പൂർണ്ണ സംരക്ഷണം കിട്ടുമെന്ന അഹങ്കാരത്തിൽ ചില സ്ത്രീകളെങ്കിലും ഇതിനൊയൊക്കെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെ എത്രയോ പുരുഷന്മാർ ആത്മഹത്യയിലഭയം നേടുകയോ വിഷാദ രോഗികളായി മരിച്ചു ജീവിക്കുകയോ ചെയ്യുന്നുമുണ്ട്.

ഇപ്പോൾ തന്നെ ശ്രീനാഥ് എന്ന ഈ മോന്റെ കാര്യത്തിൽ അവൻ DNA ടെസ്റ്റ് എന്ന ഉറച്ച നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? പോക്സോ കേസിൽ പ്രതിയായ നിമിഷം മുതൽ എത്രമാത്രം മെന്റൽ ടോർച്ചർ ഈ കുഞ്ഞ് അനുഭവിച്ചിട്ടുണ്ടാകും? അവളുടെ ആരോപണത്തിൽ കണ്ണീരും കിനാവും സമാസമം ചേർത്ത് ദിവസങ്ങളോളം വാർത്ത നല്കി റേറ്റിംഗ് കൂട്ടിയ മാധ്യമങ്ങളെല്ലാം മുൻപേജിൽപേജിൽ തന്നെ ഈ കുട്ടിയുടെ ചിത്രം അച്ചടിച്ചു കഴിഞ്ഞു കാണുമല്ലോ. അവനെ നമ്മൾ ഇടം വലം വിടാതെ പ്രതികൂട്ടിൽ നിറുത്തി ജനകീയ വിചാരണ ചെയ്തുകാണുമല്ലോ.

അവന്റെ ജാതകം വരെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കി അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച്‌ പുറത്തിറങ്ങാൻ പറ്റാത്തവിധം വിചാരണ തുടർന്നുകൊണ്ടേയിരുന്നും കാണണം. ഈ കഥയിൽ ആ മോനും അവന്റെ വീട്ടുകാരും ബോൾഡായി നിന്നു . എന്നാൽ നമുക്ക് ചുറ്റിലും അവനെ പോലുള്ള എത്രയോ പുരുഷന്മാർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുണ്ട്. പുറമേയ്ക്കു കണ്ണീർ വാർക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അൺറിട്ടൻ നിയമമായതിനാൽ ഉള്ളാലെ കണ്ണീർ വാർത്തു നീറി പുകയുന്ന അനേകം ആണുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. പൊതുസമൂഹത്തിലെ നടപ്പുരീതികളും നിയമങ്ങളും എല്ലാം വിമൻ ഫ്രണ്ട്ലി ആയതിനാൽ false accusation കാരണം ജീവിതം വഴി മുട്ടി നില്ക്കുന്ന ആൺജീവിതങ്ങളെ കുറിച്ചും നമ്മൾ ബോതേർഡ് ആവണം.

ഗാർഹിക പീഡനമെന്നതും ഫേക്ക് accusations എന്നതും കേവലം വൺ സൈഡ് പ്രോസസ് അല്ല . അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങൾ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്. ഹണിട്രാപ്പിൽ അകപ്പെട്ട് നാണംകെട്ട് ജീവിക്കുന്നവരുണ്ട്. ഫേക്ക് പോക്സോ കേസുകളിൽ അകപ്പെടുന്നവരുമുണ്ട്. സ്ത്രീസുരക്ഷയെന്ന പഴുതുകളിലൂടെ രക്ഷപ്പെടാൻ സാധിക്കുന്ന സ്ത്രീക്രിമിനലിസത്തിന്റെ ഇരകളായി ജീവിതം വഴി മുട്ടിപ്പോയ എത്രയോ ആണുങ്ങളുണ്ട്. വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചനത്തിനും, അതുവഴി നല്ലൊരു തുക അലിമോണി കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുമുണ്ട്.

സ്ത്രീപക്ഷവാദങ്ങൾക്കു മാത്രം കൈയ്യടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് ശ്രീനാഥിന്റെ നിരപരാധിത്വം . മുപ്പത്തിയഞ്ച് ദിവസം ജയിലിൽ കിടക്കുകയെന്നത് ചെറിയൊരു കാര്യമല്ല. അവളോടൊപ്പം മാത്രമല്ല, അവനോടൊപ്പവും നമ്മൾ നില്ക്കേണ്ടതുണ്ട്. ആത്മാഭിമാനം എന്നത് അവൾക്കും അവനും തുല്യമാണ്. സെൽഫ് respect എന്നതിന് ആൺ-പെൺ - ട്രാൻസ് വ്യത്യാസമില്ല. അവനായും അവളായും ട്രാൻസായും വ്യക്തികളെ തരം തിരിക്കാതെ വികാരവിചാരങ്ങളുള്ള മനുഷ്യരായി മാത്രം കാണാൻ കഴിഞ്ഞാൽ one-sided ആയിട്ടുള്ള പരിരക്ഷയ്ക്കോ biased ആയിട്ടുള്ള സമൂഹവിചാരണയ്ക്കോ സാധ്യതയുണ്ടാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends