തളിപ്പറമ്പില്‍ കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിനിടിച്ച് തകര്‍ന്ന് കാറോടിച്ച ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം

തളിപ്പറമ്പില്‍ കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിനിടിച്ച് തകര്‍ന്ന് കാറോടിച്ച ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. സഹയാത്രികന് പരിക്കേറ്റു. പട്ടുവം കാവുങ്കലിലെ പി. തിലകനാണ് (51) മരിച്ചത്. തളിപ്പറമ്ബില്‍ സൂം എന്ന പേരില്‍ സ്റ്റുഡിയോ നടത്തിവരുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ മുറിയാത്തോട് റേഷന്‍ കടക്ക് സമീപമായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും കാവുങ്കലിലേക്ക് പോവുകയായിരുന്ന മാരുതി സെന്‍ കാര്‍ റോഡരികിലെ വീടിന്റെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകര്‍ക്കുകയായിരുന്നു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപറ്റി. സഹയാത്രികനായ പട്ടുവം കടവത്തെ അഷറഫിന് സാരമായി പരിക്കേറ്റു. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























