വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടെ ക്രെയിൻ ഇടിച്ചു വീഴ്ത്തി; വാഹനം തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം

വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്ന വയോധികനെ ക്രെയിൻ ഇടിച്ചു വീഴ്ത്തി. വാഹനം തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം. മണർകാട് കണിയാകുന്ന് വേങ്കടത്ത് (വെളിയത്ത്) വീട്ടിൽ ജോൺ മാത്യു (കൊച്ചുമോൻ-62) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രി 8.45 ഓടെ മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നാലുമണിക്കാറ്റിനു സമീപം പാലമുറി ഷാപ്പിനടുത്തായിരുന്നു അപകടം. തിരുവഞ്ചൂർ ഭാഗത്ത് നിന്നും റോഡരികിലൂടെ കാൽനടയായി വന്ന കൊച്ചുമോനെ പുറകിൽ നിന്നും എത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് വീണ കൊച്ചുമോന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. കൊച്ചുമോന്റെ വീട് സ്ഥിതി ചെയ്യുന്നതും അപകടം നടന്ന സ്ഥലത്തിനരികിലായിരുന്നു.
പേരൂർ കെ എൻ എം ക്രെയിൻ സർവ്വീസിന്റെ വാഹനമാണ് ഇടിച്ചത്. മണർകാട് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് റോഡിൽ ആൾക്കൂട്ടവും ഉണ്ടായി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജശ് ആശുപത്രിയിലേയ്ക്ക് മാറ്റി.
റോഡിൽ വീണ രക്തം പാമ്പാടി ഫയർഫോഴ്‌സ് സേനയെത്തി നീക്കം ചെയ്തു.കണിയാംകുന്നിൽ രണ്ട് ആഴ്ച്ച മുൻപാണ് പുതിയ വീട് വച്ച് താമസം തുടങ്ങിയത്. ഭാര്യ: സിസി. മകൻ: ബെൻ ആൻഡ്രൂസ് ജോൺ.
https://www.facebook.com/Malayalivartha

























