അർദ്ധരാത്രി നാട്ടുകാരും വീട്ടുകാരും ഒന്നടങ്കം നടുങ്ങി! നിര്‍മ്മാണത്തിലിരുന്ന വീട്ടിലേയ്ക്ക് ഉഗ്രശബ്ദത്തില്‍ സ്‌ഫോടനം; കോഴിക്കോട് നാദാപുരം വാണിമേലില്‍ സംഭവിച്ചത്...

കോഴിക്കോട് നാദാപുരം വാണിമേലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് നേരെ ബോംബേറ്. കഴിഞ്ഞദിവസം രാത്രി പതിനോന്ന് മണിയോടെയാണ് ഉഗ്രശബ്ദത്തില്‍ സ്‌ഫോടനം ഉണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.
വെള്ളിയോട് പുത്തലത്ത് അലിയുടെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. ചൊവാഴ്ച നാദാപുരം ആവോലത്ത് മതില്‍ നിര്‍മ്മിക്കാന്‍ മണ്ണ് നീക്കുന്നതിനിടെ ഉഗ്രശേഷിയുള്ള എട്ട് സ്റ്റീല്‍ ബോബ് കണ്ടത്തിയിരുന്നു.
ഈ സംഭവത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് തൊട്ടടുത്ത പഞ്ചായത്തില്‍ വീടിന് നേരെ ബോംബ് ഏറ് ഉണ്ടായത്.
അലിയുടെ വീട്ടിലെ ബോംബേറിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. ഏറ് പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























